അര്‍ബുദരോഗത്തിന് കാരണമാകുന്ന 1000 ടണ്‍ ജലം ചോര്‍ന്നു

ടോക്കിയോ| WEBDUNIA|
PRO
ജപ്പാനിലെ ആണവനിലയത്തില്‍ നിന്നും അണുവികിരണം കലര്‍ന്ന 1000 ടണ്‍ ജലം ചോര്‍ന്നതായി റിപ്പോര്‍ട്ട്. ഫുക്കുഷിമ റിയാക്ടറിന്റെ നടത്തിപ്പുകാരായ ടോക്കിയോ ഇലക്ട്രിക്ക് പവര്‍കോയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ആണവനിലയത്തിലെ സ്റ്റോറജ് ടാങ്കില്‍ നിന്നാണ് അര്‍ബുദ രോഗത്തിന് കാരണമാകുന്ന റേഡിയോആക്ടീവ് ഐസ്‌ടോപ്പ് കൂടിയ അളവില്‍ അടങ്ങിയ ജലമാണ് ചോര്‍ന്നിരിക്കുന്നത്.

ടാങ്കിലേക്കുള്ള പൈപ്പുകളിലെ വാല്‍വുകളിലെ തകരാര്‍ ആകാം ജലചോര്‍ച്ചയെക്ക് ഇടയാക്കിയതെന്ന നിഗമനത്തിലാണ് അധികൃതര്‍ ജലചോര്‍ച്ച കണ്ടെത്തി ആറ് മണിക്കൂറിന് ശേഷമാണ് തകരാര്‍ പരിഹരിക്കാന്‍ സാധിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :