റിപ്പബ്ലിക്ക് ദിനാഘോഷത്തിന് ജപ്പാന്‍ പ്രധാനമന്ത്രി മുഖ്യാതിഥി
ന്യൂഡല്‍ഹി|
WEBDUNIA|
PRO
ഇന്ത്യയുടെ 64മത് റിപ്പബ്ലിക്ക് ദിനാഘോഷത്തിന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ മുഖ്യാതിഥിയാവും. ഇതാദ്യമായാണ് ജപ്പാനില്‍ നിന്ന് ഒരു വിശിഷ്ടവ്യക്തി റിപ്പബ്ലിക്ക് ദിനാഘോഷച്ചടങ്ങില്‍ സര്‍ക്കാറിന്റെ അതിഥിയായി എത്തുന്നത്.
അദ്ദേഹം വെള്ളിയാഴ്ച ഡല്‍ഹിയിലെത്തും. ഷിന്‍സോ ആബെ വെള്ളിയാഴ്ച തന്നെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെയും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയും കാണും. ഇന്ത്യയിലെ ചില ബിസിനസ് നേതാക്കളെയും അദ്ദേഹം കാണും. 27-ന് മടങ്ങും.