വേനല്‍ മഴ: തൃശൂരില്‍ ലക്ഷങ്ങളുടെ കൃഷിനാശം

തൃശൂര്‍: | WEBDUNIA|
PRO
PRO
വേനല്‍ മഴയില്‍ ജില്ലയില്‍ ലക്ഷങ്ങളുടെ കൃഷിനാശം. കിഴക്കേ കരിമ്പാടം കോള്‍ പടവ്‌, അന്തിക്കാട്‌ കോള്‍പടവ്‌ എന്നിവിടങ്ങളിലെ കൃഷി നശിച്ചു. കൊയ്തെടുത്ത നെല്ലും അപ്രതീക്ഷിതമായ മഴയില്‍ നശിച്ചു. പാവറട്ടി കിഴക്കേ കരിമ്പാടം കോള്‍പടവില്‍ കൊയ്ത നെല്ല്‌ വെള്ളത്തിലായി.

15 ലക്ഷത്തിന്റെ നഷ്ടമാണ്‌ ഇവിടെ കണക്കാക്കുന്നത്‌. 262 ഏക്കര്‍ വരുന്ന കോള്‍പടവില്‍ 150 ഏക്കര്‍ കോള്‍പാടം വെങ്കിടങ്ങ്‌ പഞ്ചായത്തിലും 111 ഏക്കര്‍ അടാട്ട്‌ പഞ്ചായത്തിലും ഒരു ഏക്കര്‍ അരിമ്പൂര്‍ പഞ്ചായത്തിലുമായാണ്‌ കിടക്കുന്നത്‌. ഇതിനു പുറമെ ആറു ലക്ഷത്തോളം രൂപയുടെ വൈക്കോല്‍ വെള്ളത്തിലായതിനെ തുടര്‍ന്നു നഷ്ടം സംഭവിച്ചത്‌.

അന്തിക്കാട്‌ പുള്ള്‌ ഭഗവതി കോള്‍പടവില്‍ കതിരു വന്ന നെല്‍ച്ചെടികള്‍ മഴയില്‍ ഒടിഞ്ഞു വീണു. ആലപ്പാട്‌, അരിമ്പൂര്‍, വെളുത്തൂര്‍ തുടങ്ങിയ ഭാഗങ്ങളിലും മഴ കൃഷിനാശം വരുത്തി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :