ജയറാം കാശുണ്ടാക്കാന്‍ ഭാര്യയുടെ ഗര്‍ഭപാത്രം വില്‍ക്കുന്നു!

WEBDUNIA|
PRO
PRO
ജയറാം കാശുണ്ടാക്കാന്‍ ഭാര്യയുടെ ഗര്‍ഭപാത്രം വില്‍ക്കുന്നു. ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന 'ലക്കി സ്റ്റാര്‍' എന്ന ചിത്രത്തിലാണ് കാശുണ്ടാക്കാന്‍ ഭാര്യയുടെ ഗര്‍ഭപാത്രം വരെ വില്‍ക്കുന്ന കഥാപാത്രമായി ജയറാം വേഷമിടുന്നത്. 'മറിമായം' പരമ്പരയിലൂടെ ശ്രദ്ധേയയായ നാരായണന്‍കുട്ടിയാണ് നായിക. സുപ്രധാന വേഷത്തില്‍ മുകേഷും എത്തുന്നുണ്ട്.

ഒട്ടേറെ ആഗ്രഹങ്ങളുമായി ജീവിക്കുന്ന രഞ്ജിത്ത് -ജാനകി ദമ്പതികളിലുടെ കഥയിലൂടെയാണ് ചിത്രം വികസിക്കുന്നത്. ജയറാമും രചനയുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമാമോഹവുമായി ചെന്നൈയിലെത്തി അതൊന്നും നടക്കാതായപ്പോള്‍ തയ്യല്‍ക്കടകാരനാവേണ്ടിവന്ന യുവാവാണ് രഞ്ജിത്ത്. ഇതിനിടെ പണമുണ്ടാക്കാനായി ഭാര്യയുടെ ഗര്‍ഭപാത്രം വരെ വില്‍ക്കാന്‍ ഇയാള്‍ തയാറാവുന്നു. ഈ തക്കം മുതലെടുക്കുന്ന ഡോ. ജോസഫ് എന്ന കഥാപാത്രമായാണ് മുകേഷ് എത്തുന്നത്.

രതീഷ് വേഗയാണ് സംഗീതം. ഗാനരചന: റഫീഖ് അഹമ്മദ്. വിജയ് ഉലകനാഥന്റേതാണ് കാമറ.
നിരവധി പരസ്യചിത്രങ്ങള്‍ ഒരുക്കി ശ്രദ്ധേയനായ ദീപു അന്തിക്കാടിന്റെ ആദ്യ സിനിമാസംവിധാന സംരംഭമാണിത്. സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ ജ്യേഷ്ഠന്റെ മകനാണ് ദീപു. ഗാലക്സി ഫിലിംസിന് വേണ്ടി മിലന്‍ ജലീല്‍ നിര്‍മിക്കുന്ന ചിത്രം മാര്‍ച്ച് എട്ടിന് റിലീസ് ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :