ആയുധധാരികളായ വിമതര്‍ തട്ടിക്കൊണ്ടുപോയ ലിബിയന്‍ പ്രധാനമന്ത്രി അലി സിദാനെ മോചിപ്പിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍.
ട്രിപ്പോളിയിലെ കോര്‍ണിത്തന്‍ ഹോട്ടലില്‍ നിന്ന് വാഹനവ്യൂഹവുമായി എത്തിയ വിതമര്‍ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കാറില്‍ കയറ്റിക്കൊണ്ടു പോകുകയായിരുന്നു.
നീതിന്യായ മന്ത്രാലയത്തിന്റെയും പ്രോസിക്യൂട്ടര്‍ ജനറലിന്റെയും നിര്‍ദ്ദേശപ്രകാരമാണ് സിദാനെ ബന്ദിയാക്കിയതെന്ന് വിമതര്‍ പറഞ്ഞെങ്കിലും ഇക്കാര്യം മന്ത്രാലയം നിഷേധിച്ചു.
അഴിമതി, അൽക്വഇദ നേതാവ് അബു അനസ് അല്‍ ലിബിയെ യു എസ് പ്രത്യേക സേന അറസ്‌റ്റ് ചെയ്‌തത് തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് സിദാനെ ബന്ദിയാക്കിയത്.