സിറിയയില്‍ വിമതര്‍ക്കു നേരെ രാസായുധം; ഇരുന്നൂറു പേര്‍ മരണമടഞ്ഞു

അമ്മാന്‍| WEBDUNIA|
PRO
സിറിയയില്‍ വിമതര്‍ക്കു നേരെ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ സൈന്യം രാസായുധം പ്രയോഗിച്ചതില്‍ ഇരുന്നൂറു പേര്‍ മരണമടഞ്ഞതായി റിപ്പോര്‍ട്ട്. മരിച്ചവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.

ആക്രമണത്തിന് ഇരയായവരുടെ വായില്‍ നിന്ന് നുരയും പതയും ഒലിക്കുന്നുണ്ടായിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. തലസ്ഥാനമായ ദമാസ്കസിലെ എയ്ല ടര്‍മ,​ സമാല്‍ക,​ ജോബര്‍ എന്നിവിടങ്ങളിലാണ് സൈന്യം രാസായുധ പ്രയോഗം നടത്തിയെതന്ന് വിമത പോരാളികള്‍ അറിയിച്ചു.

രാസായുധ പ്രയോഗത്തെ തുടര്‍ന്ന് അവശരായി ആശുപത്രിയില്‍ കിടക്കുന്ന കുട്ടികളുടെ ചിത്രങ്ങളും വിവിധ വാര്‍ത്താ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. രാസായുധം പ്രയോഗിച്ചുവെന്ന ആരോപണത്തെ കുറിച്ച് സൈന്യം പ്രതികരിച്ചിട്ടില്ല. വിമതരാണ് അത്തരത്തില്‍ രാസായുധം പ്രയോഗിച്ചതെന്നാണ് സൈന്യത്തിന്റെ വാദം.

ഐക്യരാഷ്ട്ര സഭയുടെ ആയുധ പരിശോധ സംഘം ദമാസ്കസ് സന്ദര്‍ശിക്കുന്നതിനിടെയാണ് പുതിയ സംഭവം ഉണ്ടായിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :