അമേരിക്കയിലെ സ്‌കൂളില്‍ വിദ്യാര്‍ത്ഥി 20 സഹപാഠികളെ കത്തിക്ക് കുത്തി പരുക്കേല്‍പ്പിച്ചു. അമേരിക്കന്‍ സംസ്ഥാനമായ പെന്‍സില്‍വാനിയയിലെ ഒരു ഹൈസ്‌കൂളിലാണ് വിദ്യാര്‍ത്ഥിയുടെ അക്രമണം അരങ്ങേറിയത്.
പെന്‍സില്‍വാനിയയിലെ മറിസ്‌വില്ലയിലുള്ള ഫ്രാങ്ക്‌ലിന്‍ റീജിയണല്‍ ഹൈസ്‌ക്കൂളില്‍ രാവിലെ 7.15നാണ് അക്രമം നടന്നത്. സംഭവത്തില്‍ പ്രതിയായ വിദ്യാര്‍ത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് സ്‌കൂളിലെ ക്ലാസുകള്‍ ഇന്ന് റദ്ദാക്കി. പരുക്കേറ്റവരില്‍ സെക്യൂറിറ്റി ഉദ്യോഗസ്ഥനുമുണ്ട്.
പരുക്കേറ്റ വിദ്യാര്‍ത്ഥികളെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.