സോഷ്യല്‍ മീഡിയയെ അപക്വമായി കൈകാര്യം ചെയ്യരുതെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
സോഷ്യല്‍ മീഡിയയെ അപക്വമായി കൈകാര്യം ചെയ്യരുതെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. മാധ്യമങ്ങള്‍ സര്‍ക്കാരിന്റെ ശത്രുക്കളല്ലെന്നും വിമര്‍ശനങ്ങള്‍ സ്വാഗതം ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ കാലവധി പൂര്‍ത്തിയാക്കുമെന്നും പ്രധാനമന്ത്രി കൂട്ടിചേര്‍ത്തു.രാജ്യ തലസ്ഥാനത്ത് പുതുതായി പണികഴിപ്പിച്ച മീഡിയ സെന്ററിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളുടെ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിനുള്ള ആവേശം അപവാദമായി മാറരുത്.

അന്വേഷണാത്മക പത്രപ്രവര്‍ത്തനം വേട്ടയാടല്‍ അല്ല. 90കളില്‍ രാജ്യത്ത് അവതരിപ്പിക്കപ്പെട്ട സാമ്പത്തിക നവീകരണങ്ങളുടെ ഗുണഫലങ്ങള്‍ ലഭിച്ചവരില്‍ പ്രധാനികള്‍ മാധ്യമങ്ങളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. യുപിഎ സര്‍ക്കാര്‍ കാലാവധി തികയ്ക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും പറഞ്ഞു. പാര്‍ലമെന്റിലേക്ക് ഇടക്കാല തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും സോണിയ പറഞ്ഞു. നാഷണല്‍ മീഡിയ സെന്റര്‍ ഉല്‍ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു സോണിയ.

യുപിഎ സര്‍ക്കാര്‍ മൂന്നാമതും അധികാരത്തില്‍ വരും. നല്ല ഉദ്ദേശ്യം വെച്ചുകൊണ്ട് മാധ്യമങ്ങള്‍ സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്നത് സ്വാഗതം ചെയ്യുന്നു. സര്‍ക്കാരിന്റെ പോരായ്മകളെ മാധ്യമങ്ങള്‍ വിമര്‍ശിക്കണം. ജനാധിപത്യം ശക്തിപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :