കാന്‍സാസ്|
JOYS JOY|
Last Updated:
വെള്ളി, 26 ഫെബ്രുവരി 2016 (10:43 IST)
അമേരിക്കയിലെ കാന്‍സാസ് സ്റ്റേറ്റില്‍ ഉണ്ടായ വെടിവെയ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരുക്കേറ്റു. കാന്‍സസിലെ ലാവ്‌ണ്‍ മൂവര്‍ ഫാക്‌ടറിയിലാണ് സംഭവം നടന്നത്. പരുക്കേറ്റ മൂന്നു പേരുടെ നില ഗുരുതരമാണ്.
മുന്‍ ജീവനക്കാരനാണ് ഫാക്‌ടറിയിലെത്തി വെടിവെയ്പ് നടത്തിയത്. ഇയാളും മരിച്ചു. പൊലീസ് തിരിച്ചടിയിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ഫാക്‌ടറിയിലെ വാഹനം പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് ആയിരുന്നു വെടിവെയ്പ് ഉണ്ടായത്. അതേസമയം, വെടിവെയ്പിന് എന്താണ് കാരണമെന്ന് വ്യക്തമായിട്ടില്ല.
ചെറിയ വാഹനങ്ങള്‍ ഉണ്ടാക്കുന്ന കമ്പനിയാണിത്. കാറിലിരുന്നാണ് ഇയാൾ വെടിവെപ്പ് നടത്തിയത്. അക്രമിയുടെ പേര് പുറത്തുവിട്ടിട്ടില്ല. ഇയാൾ ആദ്യം വെടിയുതിർത്തത് ഒരു സ്ത്രീക്ക് നേരെയാണെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി.