ഹര്‍ദിക് പാണ്ഡ്യയെ വാനോളം പുകഴ്ത്തി ‘ക്യാപ്റ്റന്‍ കൂള്‍’

ക്യാപ്റ്റന്‍ കൂള്‍, ഹര്‍ദിക് പാണ്ഡ്യ, ധോണി, കോഹ്ലി capten cool, hardik pandya, dhoni, kohli
മിര്‍പുര്| rahul balan| Last Modified വെള്ളി, 26 ഫെബ്രുവരി 2016 (06:15 IST)
ബംഗ്ലാദേശിനെതിരായുള്ള ആദ്യ ഏഷ്യകപ്പ് ട്വന്റി-20 മത്സരത്തോടെ താരമായിരിക്കുകയാണ് ഹര്‍ദിക് പാണ്ഡ്യ എന്ന് ഇരുപത്തിരണ്ടുകാരന്‍. മത്സരത്തിനു ശേഷം ടീം ഇന്ത്യയുടെ പുതിയ ഓവറോള്‍ പാക്കേജ് എന്നാണ് ക്യാപ്റ്റന്‍ ധോണി പാണ്ഡ്യയെ വിശേഷിപ്പിച്ചിരിക്കുന്നത്. വാന്‍, കോഹ്ലി, റെയ്‌ന, യുവരാജ് എന്നീ മുന്‍നിരക്കാരെ നഷ്ടപ്പെട്ട് പതറി നിന്നിരുന്ന ഇന്ത്യയെ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം മികച്ച രീതിയില്‍ ബാറ്റ് ചെയ്ത് മാന്യമായ സ്‌കോറിലെത്തിച്ചത് പാണ്ഡ്യയായിരുന്നു. 18 പന്തില്‍ നിന്നും 31 റണ്‍സ് നേടിയ പാണ്ഡ്യയുടെ വെടിക്കെട്ടായിരുന്നു ഇന്ത്യയെ മാന്യമായ സ്കോറിലെത്തിച്ചത്.

വരും മത്സരങ്ങളില്‍ പാണ്ഡ്യയുടെ ബാറ്റിങ്ങ് ഓര്‍ഡറില്‍ മാറ്റം വരുത്തുമെന്നും ധോണി സൂചിപ്പിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :