നൈജീരിയന്‍ തലസ്ഥാനമായ അബൂജയിലുണ്ടായ സ്‌ഫോടനത്തില്‍ 71 പേര്‍ കൊല്ലപ്പെട്ടു. 124 പേര്‍ക്ക് പരുക്കേറ്റു. ന്യാന്‍യക്ക് സമീപം തിരക്കേറിയ ബസ്റ്റാന്‍ഡിലാണ് സ്‌ഫോടനമുണ്ടായത്.
ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പായ ബൊക്കൊ ഹറാമാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് സൂചന. ബൊക്കൊ ഹറാം തീവ്രവാദികള്‍ രണ്ടു വര്‍ഷത്തിനിടെ നടത്തുന്ന ആദ്യ സ്ഥോടനമാണിത്. സര്‍ക്കാരിന്റെ 12 ബസുകളടക്കം യാത്രക്കാര്‍ നിറഞ്ഞ മുപ്പതോളം ബസുകളാണ് സ്‌ഫോടനത്തില്‍ തകര്‍ന്നത്.
തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ സ്ഥലത്ത് മൃതദേഹങ്ങള്‍ ചിതറി കിടക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.