അഫ്സല്‍ ഗുരുവിന് വേണ്ടി പ്രതികാരം ചെയ്യാന്‍ ഭീകരര്‍ യോഗം ചേര്‍ന്നു?

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
പാര്‍ലമെന്റ് ആക്രമണക്കേസില്‍ ജെയ്ഷെ മുഹമ്മദ് ഭീകരന്‍ അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ പ്രതികാരമാണ് ഹൈദരാബാദ് ഇരട്ടസ്ഫോടനങ്ങള്‍ എന്ന് സൂചന.

വിവിധ ഭീകരസംഘടനകള്‍ ഒത്തുചേര്‍ത്ത യുണൈറ്റഡ് ജിഹാദ് കൌണ്‍സില്‍ പാകിസ്ഥാനില്‍ ഈയിടെ യോഗം ചേര്‍ന്നിരുന്നു എന്നാണ് വിവരം. അഫ്സല്‍ ഗുരുവിന്റെയും അജ്മല്‍ കസബിന്റെയും വധശിക്ഷയ്ക്ക് പകരം ചോദിക്കാനായിരുന്നു ഇത്. ലഷ്കര്‍ ഈ തോയ്ബ, ജെയ്ഷെ മുഹമ്മദ്, ഹുജി, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ഹര്‍ക്കത്തുള്‍ മുജാഹിദ്ദീന്‍ തുടങ്ങിയവയുടെ നേതാക്കള്‍ ഇതില്‍ പങ്കെടുത്തു. കശ്മീരിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും ജിഹാദ് തുടരാന്‍ ഇവര്‍ തീരുമാനമെടുത്തു. ഇന്ത്യന്‍ മുജാഹിദ്ദീന്‍ ആണ് സ്ഫോടനങ്ങള്‍ പരമ്പര എങ്ങനെ നടത്തണം എന്ന് ആസൂത്രണം ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്.

ഹൈദരാബാദ് നഗരത്തിലെ വാണിജ്യ മേഖലയായ ദില്‍സുക് നഗറിലാണ് വ്യാഴാഴ്ച വൈകിട്ട് സ്ഫോടനപരമ്പര അരങ്ങേറിയത്. സൈക്കിളുകളില്‍ ടിഫിന്‍ ബോക്സുകളിലാണ് ബോംബുകള്‍ സ്ഥാപിച്ചിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :