മൂന്നര വര്‍ഷത്തോളമായി സൊമാലിയയിലെ ഭീകരര്‍ തടവില്‍ വച്ചിരിക്കുന്ന ഫ്രഞ്ച് പൗരനെ രക്ഷപെടുത്താന്‍ നടത്തിയ സൈനിക നീക്കത്തില്‍ 19 പേര് കൊല്ലപ്പെട്ടു. തടവുകാരനെ പക്ഷേ മോചിപ്പിക്കാനായില്ല.
രണ്ടു ഫ്രഞ്ച് സൈനികരും 17 ഭീകരവാദികളുമാണു പരാജയപ്പെട്ട സൈനിക നീക്കത്തില്‍ കൊല്ലപ്പെട്ടത്.
ഡെനിസ് അലക്സ് എന്നയാളെയാണ് ഷെബാബ് തീവ്രവാദികള്‍ തടവില്‍ വച്ചിരിക്കുന്നത്.