അഫ്ഗാനിസ്ഥാനിലെ നാറ്റോ ആസ്ഥാനത്തിന് നേരെ താലിബാന്‍ ആക്രമണം

കാബൂള്‍| WEBDUNIA|
PRO
PRO
താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാനിസ്ഥാനിലുള്ള നാറ്റോയുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സിന് നേരെ ആക്രമണം നടത്തി. നാറ്റോയുടെ സൈന്യം തീവ്രവാദികള്‍ക്കെതിരെ നടത്തിയ പ്രത്യാക്രമണത്തില്‍ ഏഴ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു.

അഫ്ഗാനിസ്ഥാനിലെ സൈനിക കേന്ദ്രങ്ങളും നയതന്ത്ര മേഖലകളും ആക്രമിക്കുമെന്ന് കഴിഞ്ഞ ഏപ്രിലില്‍ താലിബാന്‍ ഭീഷണി മുഴക്കിയിരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നയതന്ത്ര മേഖലകളിലെ എംബസികള്‍ എല്ലാം അടച്ചിട്ടു.

കാബൂള്‍ വിമാനതാവളത്തിനടുത്താണ് നാറ്റോയുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സ്. റോക്കറ്റുകളും ഗ്രേനേഡുകളുമടക്കമുള്ള ആയുധങ്ങളുമായിട്ടാണ് താലിബാന്‍ തീവ്രവാദികള്‍ ആക്രമണം നടത്തിയത്. വിമാനത്താവളത്തിനടുത്തുള്ള കെട്ടിടത്തിനകത്തു നിന്നാണ് തീവ്രവാദികള്‍ ആക്രമിച്ചത്. ഇതിനെ തുടര്‍ന്ന് കാബൂള്‍ വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ സര്‍വ്വീസുകളും നിര്‍ത്തി വെച്ചിരിക്കുകയാണ്.

കഴിഞ്ഞ മാസവും കാബൂളില്‍ താലിബാന്‍ തീവ്രവാദികളും അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :