അഫ്ഗാനില്‍ സ്ഫോടനത്തില്‍ അഞ്ചു നാറ്റോ സൈനികര്‍ കൊല്ലപ്പെട്ടു
കാബൂള്‍: |
WEBDUNIA|
PRO
PRO
തെക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ബോബ് സ്‌ഫോടനത്തില്‍ അഞ്ച് നാറ്റോ സൈനികര്‍ കൊല്ലപ്പെട്ടു. റോഡരുകില്‍ സ്ഥാപിച്ച ബാംബ് പൊട്ടിത്തെറിച്ചാണ് അമേരിക്കക്കാരായ സൈനികര്‍ മരിച്ചത്. തെക്കന്‍ ഹെല്‍മാന്‍ഡ് പ്രവിശ്യയില്‍ മെയ് ഒന്നിന് ഉണ്ടായ ബോംബ് സ്‌ഫോടനത്തില്‍ അഞ്ച് ബ്രിട്ടീഷ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം. എന്നാല്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
അഫ്ഗാനിലെ വിദേശ സൈനിക കേന്ദ്രങ്ങളെ ആക്രമിക്കുമെന്ന് നേരത്തെ താലിബാന്‍ ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അഫ്ഗാനിലെ വിദേശ സേനക്ക് നേരെയുള്ള ആക്രമണം തുടര്‍ക്കഥയായിരിക്കുന്നത്. 2014 അവസാനത്തോടെ അഫ്ഗാനില്‍ നിന്നും നാറ്റോ സേന പൂര്‍ണമായും പിന്‍വലിയുമെന്ന് പ്രഖ്യാപിച്ചിരുന്നു