അഫ്ഗാനില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് തുടങ്ങി

കാബൂള്‍| WEBDUNIA|
PRO
അഫ്ഗാനില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് തുടങ്ങി. താലിബാന്‍ ഭീഷണിയുണ്ടെങ്കിലും അതിനെയെല്ലാം അവഗണിച്ചുകൊണ്ട് സ്ത്രീകളുള്‍പ്പെടെ നിരവധിയാളുകള്‍ വോട്ടുചെയ്യാനായി പോളിങ് ബൂത്തുകളില്‍ എത്തുന്നുണ്ടെന്നാണ് വിവരം.

2.8 കോടി ജനസംഖ്യയുള്ള രാജ്യത്ത് 1.35 കോടി വോട്ടര്‍മാരാണ് അഫ്ഗാനിലുള്ളത്. ഭരണഘടന പ്രകാരം പ്രസിഡന്റ് ഹമീദ് കര്‍സായിക്ക് ഇനി മത്സരിക്കാന്‍ കഴിയില്ല. കര്‍സായിയുടെ പിന്‍‌ഗാമിയാകാനായി മുന്‍ വിദേശകാര്യമന്ത്രി സല്‍മായി റസൂല്‍, അബ്ദുള്ള അബ്ദുള്ള, ലോകബാങ്ക് മുന്‍ ഉദ്യോഗസ്ഥന്‍ അഷ്‌റഫ് ഗനി തുടങ്ങിയ പ്രമുഖരാണ് മത്സര രംഗത്തുള്ളത്.

വോട്ടെടുപ്പിന്റെ പ്രാഥമികഫലങ്ങള്‍ 24-നും അന്തിമഫലം മെയ് മാസത്തിലും പുറത്തുവരും. തെരഞ്ഞെടുപ്പിനായി ആറായിരം വോട്ടിങ് കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. പൊലീസുകാരും സൈനികരും ഉള്‍പ്പെടെ നാലുലക്ഷം ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.

ലോഗര്‍ പ്രവിശ്യയില്‍ നടന്ന സ്‌ഫോടനം ഒഴിച്ചാല്‍ മറ്റ് അനിഷ്ടസംഭവങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും രണ്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :