മലേഷ്യന്‍ വിമാനത്തിന് ആ 30 മിനിറ്റില്‍ സംഭവിച്ചതെന്ത്?
WEBDUNIA|
PTI
PTI
മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനമായ MH370 അപ്രത്യക്ഷമായത് എങ്ങോട്ടെന്ന ചോദ്യത്തിന് ഇനിയും ഉത്തരമായിട്ടില്ല. വിമാനം റാഞ്ചിയതാണെന്ന സംശയങ്ങള്‍ ബലപ്പെടുമ്പോഴും അത് എങ്ങോട്ടായിരിക്കാം പറന്നതെന്നത് സംബന്ധിച്ച് യാതൊരു സൂചനയും ഇതുവരെ ലഭ്യമല്ല.
ബെയ്ജിംഗിലേക്കുള്ള ഈ വിമാനം ക്വലാലംപൂരില്‍ നിന്ന് മാര്‍ച്ച് എട്ട് ശനിയാഴ്ച രാത്രി 2.41നാണ് പറന്നുപൊങ്ങിയത്. ഓരോ 30 മിനിറ്റ് കഴിയുമ്പോഴും വിമാനത്തിലെ എയര്‍ക്രാഫ്റ്റ് കമ്മ്യൂണിക്കേഷന്‍സ് അഡ്രസിംഗ് ആന്റ് റിപ്പോര്‍ട്ടിംഗ് സിസ്റ്റം(എസിഎആര്‍എസ്) ഉപഗ്രഹം വഴി സ്വമേധയാ സന്ദേശം ഗ്രൌണ്ട് കണ്‍ട്രോളിന് കൈമാറും. MH370 വിമാനത്തില്‍ നിന്ന് ഇത്തരത്തില്‍ 1.07ന് ഗ്രൌണ്ട് കണ്‍ട്രോള്‍ വിഭാഗത്തിന് സന്ദേശം ലഭിച്ചു. അടുത്ത സന്ദേശം 1:30നാണ് ലഭിക്കേണ്ടിയിരുന്നത്. പക്ഷേ അതുണ്ടായില്ല. മാത്രമല്ല പിന്നീട് എസിഎആര്‍എസ് സന്ദേശം അയച്ചിട്ടേയില്ല.
1:19ന് ലഭിച്ച 'ഓള്‍ റൈറ്റ്, ഗുഡ് നൈറ്റ്' ആണ് വിമാനത്തിന്റെ കോക്പിറ്റില്‍ നിന്ന് കണ്‍ട്രോള്‍ റൂമിലേക്ക് അവസാനമായി ലഭിച്ച സന്ദേശം. കോപൈലറ്റ് ഫരീഖ് അബ്ദുള്‍ ഹമീദിന്റെ ശബ്ദത്തില്‍ ആണ് സന്ദേശം ലഭിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് കഴിഞ്ഞ് കൃത്യം രണ്ട് മിനിറ്റ് കഴിഞ്ഞപ്പോള്‍ 1:21ന് വിമാനത്തിലെ ട്രാന്‍സ്പോഡര്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു.
സ്വമേധയാ സന്ദേശം കൈമാറുന്ന എസിഎആര്‍എസിന്1.07നും 1.37നും ഇടയ്ക്ക് സംഭവിച്ചത് എന്തായിരിക്കാം എന്നതാണ് ദുരൂഹമായി തുടരുന്നത്. എസിഎആര്‍എസ് സ്വിച്ച് ഓഫ് ചെയ്യുക എന്നത് എളുപ്പമല്ല, അത് സങ്കീര്‍ണ്ണമായ പ്രക്രിയയാണ്. ഇതിന് ശേഷം വിമാനം മനഃപൂര്‍വ്വം ദിശമാറ്റിയിട്ടുണ്ടെങ്കില്‍ യാത്രക്കാര്‍ അത് അറിയാനും സാധ്യത കുറവാണ്. രാത്രിയാത്ര ആയതിനാല്‍ അവര്‍ നല്ല ഉറക്കത്തിലായിരിക്കാം.