വാഷിംഗ്ടണ്‍|
WEBDUNIA|
Last Updated:
വ്യാഴം, 17 ഫെബ്രുവരി 2011 (15:56 IST)
PRO
PRO
അല്‍-കൊയ്‌ദ തലവന്‍ ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ സാധിച്ചാല്‍ ഗ്വാണ്ടിനാമോയിലുള്ള തടവറയിലാക്കുമെന്ന് സി ഐ എ തലവന്‍ ലിയോണ്‍ പനെറ്റ പറഞ്ഞു. ലാദനെയോ കൂട്ടാളി അയിമാന്‍ അല്‍-സവഹിരിയെയോ പിടികിട്ടിയാല്‍ ആദ്യം അഫ്ഗാനിസ്ഥനിലെ ബര്‍ഗാമിലുള്ള സൈനിക ബേസിലേക്കു കൊണ്ടുപോവും. ഇവിടെ ഇവരെ ചോദ്യം ചെയ്ത ശേഷം ഗ്വാണ്ടിനാമോയിലേക്ക് മാറ്റും. എന്നാല്‍ രാജ്യത്തെ അന്വേഷണ ഏജന്‍സികള്‍ തമ്മില്‍ ചര്‍ച്ച നടത്തിയ ശേഷമാവും ഇത്.
ലാദനെ ജീവനോടെ പിടികൂടാനാവുമോ എന്ന് ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. 9/11 ആക്രമണങ്ങള്‍ക്ക് ശേഷം ലാദനെ പിടികൂടാന്‍ അമേരിക്ക കിണഞ്ഞ് പരിശ്രമിക്കുകയാണ്. പാകിസ്ഥാനിലെ ഗോത്രമേഖലയില്‍ എവിടെയോ ലാദന്‍ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്.
എന്നാല്‍ ഗ്വാണ്ടിനാമോ ജയിലില്‍ തടവുകാരെ പാര്‍പ്പിച്ച് പീഡിപ്പിക്കുന്നതിനെതിരെ അമേരിക്കയില്‍ രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ രണ്ടു തട്ടിലാണ്. ക്യൂബയിലെ യു എസ് നാവിക ബേസിലാണ് ഈ സൈനിക തടവറ സ്ഥിതിചെയ്യുന്നത്. ഗ്വാണ്ടിനാമോ അടച്ചുപൂട്ടണം എന്ന വാദം രാജ്യത്ത് ശക്തമായി വരികയാണ്. കുറ്റവാളികളെ സിവില്‍, ക്രിമിനല്‍ കോടതികളില്‍ വിചാരണയ്ക്ക് വിധേയമാക്കണം എന്നാണ് ആവശ്യം ഉയരുന്നത്. പ്രസിഡന്റ് ബരാക് ഒബാമയും ഇതിനെ അനുകൂലിക്കുന്നുണ്ട്.