ലണ്ടന്‍|
Joys Joy|
Last Modified വെള്ളി, 27 ഫെബ്രുവരി 2015 (11:48 IST)
അടി തെറ്റിയാല്‍ പോപ് ഗായിക മഡോണയും സുന്ദരമായി വീഴും. പക്ഷേ, അനുഭവസമ്പത്തും മനക്കരുത്തും ഉണ്ടെങ്കില്‍ ഏതു വീഴ്ചയില്‍ നിന്നും സുഖസുന്ദരമായി പെട്ടെന്നു തന്നെ എഴുന്നേല്‍ക്കുകയും ചെയ്യും. ബ്രിറ്റ് 2015 അവാര്‍ഡ് ദാന ചടങ്ങിനിടെ പരിപാടി അവതരിപ്പിക്കുമ്പോള്‍ ആയിരുന്നു അമ്പത്താറുകാരിയായ പോപ് ഗായികയ്ക്ക് അടി തെറ്റി വീഴേണ്ടി വന്നത്.
പരിപാടിക്കിടെ പിന്നോട്ട് പടികളിറങ്ങി വരുമ്പോള്‍ ആയിരുന്നു വീഴ്ച. നീളമേറിയ പുറംകുപ്പായം മാറ്റാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു വീഴ്ച. എന്നാല്‍, അപ്രതീക്ഷിതവീഴ്ച പാട്ടിനെയും നൃത്തത്തെയുമൊന്നും ബാധിച്ചില്ല.
താന്‍ ആരോഗ്യവതിയാണെന്നും കുപ്പായം കുറച്ചധികം ഇറുങ്ങിയതാണു കുഴപ്പമുണ്ടാക്കിയതെന്നും
മഡോണ പിന്നീട് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.