ഈ താരത്തിന് എതിരാളികളില്ല; ക്രിസ്റ്റ്യാനോ പ്രീമിയര്‍ ലീഗിലെ ചരിത്രപുരുഷന്‍

  സ്പാനിഷ് ലീഗ് ടീം ,  പോര്‍ച്ചുഗല്‍ , ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലണ്ടന്‍
ലണ്ടന്‍| jibin| Last Modified വെള്ളി, 6 ഫെബ്രുവരി 2015 (10:57 IST)
പോര്‍ച്ചുഗലിന്റെ സ്പാനിഷ് ലീഗ് ടീം റയല്‍ മാഡ്രിഡിന്റെ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പുതിയ റെക്കോഡിന് ഉടമയായി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ഇരുപത്തി മൂന്ന് വര്‍ഷത്തെ ചരിത്രത്തിലെ മികച്ച കളിക്കാരനായിട്ടാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്.

റയല്‍ മാഡ്രിഡിനായി 2003 മുതല്‍ ആറ് സീസണുകള്‍ കളിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 92 മത്സരങ്ങളില്‍നിന്ന് 118 ഗോളുകളും നേടിയതാണ് അദ്ദേഹത്തെ ചരിത്ര പുരുഷനാക്കി തീര്‍ത്തത്. മുന്‍ ആഴ്‌സനല്‍ താരം തിയറി ഓണ്‍റി രണ്ടും മുന്‍ മാഞ്ചസ്റ്റര്‍ താരം റയന്‍ ഗിഗ്‌സും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ വന്നു.

സ്റ്റീവന്‍ ജെറാര്‍ഡ്, എറിക് കന്റോണ, ജിയാന്‍ഫ്രാങ്കോ സോള, ഡെനിസ് ബെര്‍ഗ്കാമ്പ്, അലന്‍ ഷിയറര്‍, റോയ് കീന്‍, പാട്രിക് വിയേര എന്നിവരാണ് ക്രിസ്റ്റ്യാനോയുടെ എതിരാളികളായി മത്സരിച്ചത്. എന്നാല്‍ 1,000 കാണികളില്‍ നടത്തിയ സര്‍വേയിലൂടെ 24 ശതമാനം വേട്ടോടെ ഫിഫയുടെ മികച്ച ലോക ഫുട്‌ബോളറായ ക്രിസ്റ്റ്യാനോ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :