വനിതാ കമ്പാര്‍ട്‌മെന്റില്‍ യാത്രക്കാരിക്ക് നേരെ ആക്രമണം

ആലുവ| WEBDUNIA|
സംസ്ഥാനത്ത് ട്രെയിനില്‍ വനിതാ കമ്പാര്‍ട്‌മെന്റില്‍ യാത്രക്കാരിക്ക് നേരെ ആക്രമണം. തിരുവനന്തപുരം - ചെന്നൈ മെയിലിന്റെ വനിതാ കമ്പാര്‍ട്മെന്റിലാണ് യാത്രക്കാരിക്ക് നേരെ ആക്രമണമുണ്ടായത്.

ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ നീങ്ങിത്തുടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്. വനിതാ കമ്പാര്‍ട്മെന്റിലേക്ക് അക്രമി തള്ളിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. ഇയാളെ തടയുന്നതിനിടെ, ട്രെയിനിന്റെ വാതിലിന് സമീപം നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ അക്രമി ട്രെയിനില്‍ നിന്ന് പുറത്തേക്ക് വലിച്ചിടാന്‍ ശ്രമിക്കുകയും ചെയ്തു.

എന്നാല്‍ സഹയാത്രക്കാര്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് അക്രമി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. അടുത്ത ട്രാക്കിലുണ്ടായിരുന്ന ചരക്ക് ട്രെയിനില്‍ ഇയാള്‍ കയറുകയായിരുന്നു. ഇയാളെ പൊലീസ് പിടികൂടി. സുലൈമാന്‍ എന്നയാളെയാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. മാനസികരോഗിയാണ് ഇയാളെന്നാണ് പൊലീസ് കരുതുന്നത്.

അടുത്തിടെയും വനിതാ കമ്പാര്‍ട്മെന്റില്‍ സ്ത്രീകള്‍ക്കു നേരെ ആക്രമണമുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച കോട്ടയം - എറണാകുളം പാസഞ്ചര്‍ ട്രെയിനില്‍ കുറുപ്പുന്തറയില്‍വെച്ച് മഹാരാഷ്ട്ര സ്വദേശി വനിതാ കമ്പാര്‍ട്മെന്റില്‍ കയറി സ്ത്രീകളെ അക്രമിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :