ന്യൂഡല്‍ഹി|
Last Modified ബുധന്‍, 9 ജൂലൈ 2014 (10:34 IST)
ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൂന്ന് ബാഗുകള്‍ കണ്ടെത്തി. അശോകാറോഡിലുള്ള ആസ്ഥാനത്തിന്റെ ഗേറ്റിന് പുറത്ത് നിന്നാണ് രണ്ട് ട്രാവല്‍ ബാഗുകളും ഒരു ലേഡീസ് ബാഗും ഗാര്‍ഡുകള്‍ കണ്ടെത്തിയത്. ബോംബ് ഭീഷണിയാണോയെന്ന് ആശങ്കയെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി.
സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെയും പുരുഷനെയും പോലീസ് അറസ്റ്റുചെയ്തു. ഇവരെ ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞത്. തുടര്‍ന്ന് പൊലീസ് സ്റ്റേഷനലെത്തിച്ച് ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.