നിതിക്കു വേണ്ടി നരബലി; ക്ഷേത്രത്തില്‍ കഴുത്തറുത്ത നിലയില്‍ മൂന്ന് മൃതദേഹങ്ങള്‍ - വിഗ്രഹങ്ങളില്‍ രക്തം തളിച്ചു

 human sacrifice , police , temple , പൊലീസ് , ക്ഷേത്രം , സ്‌ത്രീ , രക്തം
അനന്തപുര്‍| Last Modified ചൊവ്വ, 16 ജൂലൈ 2019 (18:32 IST)
നരബലിയുടെ ഭാഗമായി ക്ഷേത്രത്തിനുള്ളില്‍ സ്‌ത്രീയുള്‍പ്പെടെയുള്ള മൂന്ന് പേരെ കഴുത്തറത്ത് കൊന്നു. ആന്ധ്രപ്രദേശിലെ അനന്തപുര്‍ ജില്ലയിലെ കോര്‍ത്തിക്കോട്ട ഗ്രാമത്തിലെ ക്ഷേത്രത്തില്‍ ഞായറാഴ്‌ച രാത്രിയോടെ ആണ് സംഭവം. നിധിവേട്ടക്കാരാണ് ക്രൂരമായ കൊല നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

പൂജാരി ശിവരാമണി റെഡ്ഡി(70), ഇദ്ദേഹത്തിന്റെ സഹോദരി കമലമ്മ(75), സത്യലക്ഷ്മിയമ്മ(70) എന്നിവരുടെ മൃതദേഹങ്ങളാണ് കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. പതിനഞ്ചാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ക്ഷേത്രത്തിലാണ് കൊലപാതകം നടന്നത്.

തിങ്കളാഴ്ച്ച പുലര്‍ച്ചെ ക്ഷേത്ര ദര്‍ശനത്തിന് എത്തിയവരാണ് കൊലപാതക വിവരം ആദ്യം അറിയുന്നത്. ഇവരാണ് പൊലീസിനെ വിവരമറിയിച്ചത്. ക്ഷേത്രത്തിന് ഉള്ളില്‍‌വെച്ച് കഴുത്തറത്താണ് മൂന്ന് കൊലയും നടന്നത്. ക്ഷേത്രത്തിന് ഉള്‍ഭാഗം രക്തം തളിച്ച നിലയിലാണ്.


ക്ഷേത്രത്തിലെ വിഗ്രഹങ്ങളില്‍ രക്തം തളിച്ച നിലയിലാണ്. കൊല്ലപ്പെട്ട മൂന്നു പേരും ക്ഷേത്രത്തിലെ ജീവനക്കാരായതിനാല്‍ ക്ഷേത്രത്തില്‍ തന്നെയാണ് ഇവര്‍ ഉറങ്ങുന്നത്. കേസ് രജിസ്റ്റര്‍ ചെയ്‌ത പൊലീസ് സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കായി അന്വേഷണം ആരംഭിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :