തെരുവിലൂടെ നഗ്നനായി ഓടിയ യുവാവിനെ നാട്ടുകാര്‍ മര്‍ദ്ദിച്ചു

കാബൂള്‍| Last Modified വെള്ളി, 29 മെയ് 2015 (16:00 IST)
അഫ്ഗാനില്‍
തെരുവിലൂടെ നഗ്നനായി ഓടിയ യുവാവിനെ നാട്ടുകാര്‍ പെരുമാറി. കാബൂളിലെ തെരുവില്‍ വ്യാഴാഴ്ച്ചയാണ് സംഭവം തൊഴിലില്ലായ്മയ്ക്കെതിരെ പ്രതിഷേധിച്ചാണ് യുവാവ് നഗ്നയോട്ടം നടത്തിയത്.എന്നാല്‍ മത നിന്ദ ആരോപിച്ച് ഒരു പറ്റം ആളുകള്‍ യുവവിനെ മര്‍ദ്ദിക്കുകയായിരുന്നു.

ശരീരമാസകലം പരിക്കുകളുമായി യുവാവ് നിലത്ത് കിടക്കുന്ന ചിത്രങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ബലാത്സംഗത്തില്‍ പ്രതിഷേധിച്ച് നേരത്തെ
ലോഹകവചങ്ങളുമായി പ്രതിഷേധിച്ച യുവതിയ്ക്കു നേരേയും അക്രമണം അരങ്ങേറിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :