മുന്‍ പാക് പ്രധാനമന്ത്രി യൂസഫ് റാസാ ഗീലാനിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറന്റ്

ഇസ്ലാമബാദ്| Last Modified വെള്ളി, 28 ഓഗസ്റ്റ് 2015 (15:08 IST)
മുന്‍ പാക് പ്രധാനമന്ത്രിയും പീപ്പിള്‍സ് പാര്‍ട്ടി നേതാവുമായ യൂസഫ് റാസാ ഗീലാനിക്ക് പാക് അഴിമതിവിരുദ്ധ കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്. വാണിജ്യ വികസന അതോറിറ്റിയുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ്
ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. വ്യാജക്ബനികള്‍ക്ക് സബ്‌സിഡി ഇനത്തില്‍ കോടിക്കണക്കിനു രൂപ നല്‍കിയെന്നാണ് ആരോപണത്തെത്തുടര്‍ന്നാണ് കേസ്.

ഗീലാനിക്കൊപ്പം പാര്‍ട്ടി നേതാക്കളിലൊരാളായ മക്ദും അമിന്‍ ഫാഹിമിനും അറസ്റ്റ് വാറന്റുണ്ട്. വാണിജ്യ അഥോറിട്ടിയിലെ ഏതാനും മുതിര്‍ന്ന ഉദ്യോഗസ്ഥരും പിപിപി യിലെ മറ്റു ചില നേതാക്കളും പ്രതികളാണ്. ഗീലാനിക്കും ഫാഹിമിനും എതിരേ 24 കേസുകള്‍ വീതമാണു രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മുന്‍ ഫെഡറല്‍ മന്ത്രിയായ ഡോ. അസീം ഹൂസൈനെ കേസ്സുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :