ബോട്ടുകള്‍ കടലില്‍ മുങ്ങി; നൂറോളം അഭയാര്‍ഥികള്‍ കൊല്ലപ്പെട്ടു

റോം| Last Modified വെള്ളി, 28 ഓഗസ്റ്റ് 2015 (14:31 IST)
ലിബിയയില്‍ ബോട്ടുകള്‍ കടലില്‍ മുങ്ങി നൂറോളം പേര്‍ കൊല്ലപ്പെട്ടു.ലിബിയയില്‍നിന്നുള്ള അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ടുകളാണ് കടലില്‍ മുങ്ങിയത്.
യൂറോപ്പിലേക്കു അനധികൃതമായി കുടിയേറാന്‍ ശ്രമിച്ചവര്‍ക്കാണു ദാരുണാന്ത്യം സംഭവിച്ചത്‌.

ലിബിയന്‍ നഗരമായ സുവാരയില്‍ പുറപ്പെട്ട ബോട്ടുകളാണ്‌ അപകടത്തില്‍പെട്ടത്‌. മുങ്ങിയ ബോട്ടില്‍ നിന്നും 201 പേരെ മാത്രമേ രക്ഷപ്പെടുത്താന്‍ കഴിഞ്ഞിട്ടുള്ളു എന്നാണു റിപ്പോര്‍ട്ടുകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :