പ്രോഗ്രാമിങ് ജീവനക്കാര്‍ക്ക്‌ ഉന്മേഷം പകരാന്‍ ചിയര്‍ ഗേള്‍സും

Last Modified വെള്ളി, 28 ഓഗസ്റ്റ് 2015 (14:50 IST)
പ്രോഗ്രാമിങ്‌ ജീവനക്കാര്‍ക്ക്‌ ഉന്മേഷം പകരാനായി
ചൈനയില്‍ ചിയര്‍ ഗേള്‍സ്‌ എത്തുന്നു. ‘പ്രോഗ്രാമിങ്‌ ചിയര്‍ ലീഡേഴ്‌സായി സുന്ദരികളും ചുറുചുറുക്കുള്ളവരുമായ യുവതികളെയാണ്‌ കമ്പനികള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ചിയര്‍ ലീഡേഴ്‌സിനെ തങ്ങളുടെ കമ്പനിയില്‍ നിയമിച്ചത്‌ ജീവനക്കാരെ കൂടുതല്‍ ഉന്മേഷവാന്മാരാക്കി എന്നാണ് ഒരു ചൈനീസ്‌ കമ്പനിയുടെ ഹ്യൂമന്‍ റിസോഴ്‌സ്‌ മാനേജര്‍ പറയുന്നത്.

പ്രോഗ്രാമിങ്ങിനിടെ തലപെരുക്കുന്ന ജീവനക്കാരോട്‌ കുശലം പറയുക, അവരോടൊപ്പം പിങ്‌ പോങ്‌
കളിക്കുക, ഭക്ഷണം എത്തിച്ചുകൊടുക്കുക മുതലായവയാണ്‌ ചിയര്‍ ഗേള്‍സിന്റെ ജോലി. ജീവനക്കാര്‍ സംഗീതം പോലെ മറ്റു മേഖലകളില്‍ തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കുമ്പോള്‍ അവരെ പ്രോത്സാഹിപ്പിക്കണമെന്നും ചിയര്‍ ഗേള്‍സിനു നിര്‍ദ്ദേശമുണ്ട്‌. അതേസമയം ഈ പുതിയസംരംഭം സ്‌ത്രീത്വത്തെ അവഹേളിക്കുന്നതാണെന്നും ഐ.ടി ജീവനക്കാരെയും ചിയര്‍ലീഡേഴ്‌സിനെയും മോശം കണ്ണിലൂടെ കാണാന്‍ പ്രേരിപ്പിക്കുന്നവയാണെന്നും വിമര്‍ശനമുയരുന്നുണ്ട്‌.

ഇത്തരം കമ്പനികളിലെ ജീവനക്കാരില്‍ ഭൂരിഭാഗവും പുരുഷന്മാരാണ്‌. ചൈനീസ്‌ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വാര്‍ത്താ ഏജന്‍്‌സിയാണ്‌
വാര്‍ത്ത പുറത്തുവിട്ടത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :