ലണ്ടന്‍|
Last Modified ചൊവ്വ, 21 മെയ് 2019 (15:56 IST)
ജെയ്ക്ക് ഹോപ്സ് എന്നൊരു 23കാരന്‍ യുവാവിന്‍റെ സാഹസികതകളെക്കുറിച്ചാണ് ഈ വാര്‍ത്ത. ജെയ്ക്കിന് സിനിമാനടനാവണമെന്നാണ് ആഗ്രഹം. അതിനുവേണ്ടി ശ്രമിക്കുന്നതിന് പണം ഒരു ആവശ്യ ഘടകമാണല്ലോ. അപ്പോള്‍ ഒരു സ്ഥിരജോലി ഉണ്ടായിരിക്കുന്നത് നല്ലതാണ്.
കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ 400 ജോലികള്‍ക്കാണ് ജെയ്ക്ക് അപേക്ഷിച്ചത്. എന്നാല്‍ ഒരു ജോലി പോലും ജെയ്ക്കിന് കിട്ടിയില്ല. കൂടുതല്‍ പേര്‍ക്ക് ജോലി കൊടുക്കുന്ന പിസ ഹട്ട് പോലും തന്നെ ‘റിജക്‍ട്’ ചെയ്തു എന്ന് ജെയ്ക്ക് പറയുന്നു.
എന്തുകൊണ്ടാണ് തനിക്ക് ജോലി കിട്ടാത്തതെന്ന് ജെയ്ക്കിന് അറിയില്ല. അപേക്ഷിക്കുന്ന ജോലികള്‍ക്കൊന്നും പലപ്പോഴും വിളിക്കാറുപോലുമില്ല. വിളിക്കുന്നയിടത്താകട്ടെ ഇന്‍റര്‍വ്യൂവിലോ പരീക്ഷയിലോ തള്ളിപ്പോകുന്നു. അങ്ങനെ കക്ഷി ആകെ നിരാശയിലാണ്.
ഒരു സിനിമയിലും പബ്ബിന്‍റെ കിച്ചണിലും ഷോപ്പിലുമൊക്കെ മുമ്പ് ജോലി ചെയ്ത പരിചയമുണ്ട് ജെയ്ക്കിന്. അതുപോലെ എന്തെങ്കിലും ഒരു ജോലി വേണമെന്നാണ് ജെയ്ക്കിന്‍റെ ആഗ്രഹം. പേരിന്‍റെ കൂടെയുള്ള ‘ഹോപ്’ പോലെ പ്രതീക്ഷയുണ്ട് ജെയ്ക്കിന്. ശ്രമങ്ങള്‍ തുടരുകതന്നെ എന്ന നിലപാടിലാണ് ഈ ചെറുപ്പക്കാരന്‍.