യേശു വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമായിരുന്നു, ഒരിക്കലും ഉയിര്‍ത്തെഴുന്നേറ്റിട്ടില്ല...!

ടെല്‍ അവീവ്| VISHNU N L| Last Updated: തിങ്കള്‍, 10 ഫെബ്രുവരി 2020 (14:43 IST)
ആഗോള ക്രൈസ്തവ വിശ്വാസികളെ മുഴുവന്‍ ഞെട്ടിക്കുന്ന ഗവേഷണ ഫലവുമായി ഒരുകൂട്ടം ശാസ്ത്രജ്ഞര്‍ രംഗത്ത്. ക്രിസ്ത്യാനികള്‍ ദൈവ പുത്രനായി കരുതി ആരാധിക്കുന്ന യേശുക്രിസ്തു കുരിശു മരണം വരിച്ചതിനു ശേഷം ഉയിര്‍ത്തെഴുന്നേറ്റിട്ടില്ലാ എന്നും അദ്ദേഹം വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായിരുന്നു എന്നുമാണ് ഗവേഷക സംഘം പറയുന്നത്. കിഴക്കന്‍ ടാല്‍പിയോറ്റില്‍ കണ്ടെത്തിയ കല്ലറയുമായി ബന്ധപ്പെട്ടാണ്‌ ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.
ഭൗമശാസ്‌ത്രജ്‌ഞനായ ഡോ: ആരി ഷിംറോണാണ് ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

യേശുവിന്റെ കാലത്തേത്‌ എന്ന്‌ വിശ്വസിക്കപ്പെടുന്ന 1980 ല്‍ കണ്ടെത്തിയ എല്ലുകള്‍ അടങ്ങിയ പെട്ടികളോട്‌ കൂടിയ ടാല്‍പിയോറ്റിലെ ശവകുടീരത്തെ ആസ്‌പദമാക്കി നടത്തിയ പഠനങ്ങളില്‍ നിന്നാണ്‌ ഇദ്ദേഹം ഈ നിഗമനങ്ങളില്‍ എത്തിയിരിക്കുന്നത്. ഈ കല്ലറകളില്‍ നിന്നും കിട്ടിയ ചുണ്ണാമ്പുകല്ലിനാല്‍ നിര്‍മ്മിക്കപ്പെട്ട പെട്ടികളില്‍ ഒന്ന്‌ ക്രിസ്‌തുവിന്റെ മകന്റേതാണെന്നാണ് ആരി ഷിംറോണ്‍ പറയുന്നത്. ഈ പെട്ടിക്കുമുകളില്‍ 'യേശുവിന്റെ മകന്‍ ജൂദാ' എന്ന രേഖപ്പെടുത്തിയിരിക്കുന്നത് കാണിച്ചാണ് അദ്ദേഹം ഇത് വിശദീകരിക്കുന്നത്.

പെട്ടികളില്‍ ഒട്ടിപ്പിടിച്ചിരുന്ന മണ്ണും ക്‌ളാവുമൊക്കെയുമായി ബന്ധപ്പെട്ട്‌ ഷിംറോണ്‍ ഇതില്‍ 150 ലധികം പരീക്ഷണങ്ങളാണ്‌ നടത്തിയ ശേഷമാണ്‌ പെട്ടിയിലെ പേര്‌ കൊത്തല്‍ ശരിയാണെന്ന നിഗമനം നടത്തുന്നത്‌. പെട്ടിയിലെ മണ്ണും ക്‌ളാവും കിഴക്കന്‍ ജറുസലേമിലെ മലനിരകളിലെ മണ്ണിനോട്‌ യോജിക്കുന്നുണ്ടെന്നും കാലാനുസൃതമായി സംഭവിച്ച മാറ്റങ്ങള്‍ ബാധിച്ചിട്ടുണ്ടെന്നും പറയുന്നു. ഈ ബൈബിളില്‍ പറയുന്ന വിശുദ്ദ കുടുംബത്തിന്റേതാണെന്ന് വിശ്വസിക്കുന്നവരും ഈ ഭാഗത്തുണ്ട്. അതിനാലാണ് ഇതില്‍ ഗവേഷണം നടത്തിയത്.

യേശുവിന്റെ ഭാര്യ മേരിയായിരുന്നെന്നും അവര്‍ ഉള്‍പ്പെടെ ഒമ്പതു പേരെ ഇവിടെ അടക്കം ചെയ്‌തിരുന്നതായിട്ടുമാണ്‌ ഷിംറോണിന്റെ വാദം. മരിയ, ജോസഫ്‌, മേരി, യോസേ, മാത്യൂ, ജൂദാ എന്നിവയാണ്‌ കല്ലറയുമായി ബന്ധപ്പെട്ട പേരുകളില്‍ ചിലത്‌.
എന്നാല്‍ ഷിംറോണിന്റെ കണ്ടത്തിലിനെതിരെ ഒരുകൂട്ടം പൌരാണിക ശാസ്ത്രജ്ഞര്‍ രംഗത്ത് വന്നിട്ടുണ്ട്. ജോസഫ്‌, മേരി എന്നിവയെല്ലാം അക്കാലത്തെ സാധാരണ പേരുകള്‍ മാത്രമാണെന്നും ടൊറന്റോ സര്‍വകലാശാല ഗവേഷകര്‍ പറയുന്നത്‌.
നേരത്തേ ഇവിടെ നിന്നും കണ്ടെത്തിയ ഒന്നാം നൂറ്റാണ്ടിലേതെന്ന്‌ കരുതുന്ന പെട്ടികളില്‍ ഒന്നില്‍ നിന്നും കിട്ടിയ എല്ലുകള്‍ ക്രിസ്‌തുവിന്റെ സഹോദരന്റേതാണെന്ന നിഗമനത്തില്‍ എത്തി വിവാദം വിളിച്ചുവരുത്തിയ ആളാണ്‌ ഷിംറോണ്‍.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :