മയക്ക് മരുന്ന്: ജാക്കി ചാന്റെ മകന്‍ ജയില്‍ മോചിതനായി

ബെയ്ജിങ്| Last Modified വെള്ളി, 13 ഫെബ്രുവരി 2015 (13:56 IST)
മയക്കു മരുന്ന് കൈവശം വെച്ചതിന് പിടിയിലായി ആറുമാസത്തെ തടവിന് ശിക്ഷിക്കപ്പെട്ട നടന്‍ ജാക്കി ചാന്റെ മകന്‍ ജെയ്‌സി ചാനെ വെള്ളിയാഴ്ച രാവിലെ മോചിപ്പിച്ചു.കഴിഞ്ഞ ഓഗസ്റ്റില്‍ ചാനിന്റെ വീട്ടില്‍ പൊലീസ് നടത്തിയ തിരച്ചിലില്‍ നൂറ് ഗ്രാം മയക്കുമരുന്ന് കണ്ടെത്തിയിരുന്നു.
പൊലീസ് ജെയ്‌സി ചാനിനൊപ്പം തായ് വാന്‍ സിനിമ താരം കെയ് കോയേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മയക്കു മരുന്നുകേസില്‍ വധശിക്ഷയടക്കം നല്‍കിവരുന്ന രാജ്യമാണ് ചൈന. മയക്കുമരുന്നിനെതിരെ പ്രചരണം നയിക്കുന്നയാളാണ് ജാക്കിച്ചാന്‍. അതുകൊണ്ടുതന്നെ മകന്‍ ജയിലില്‍ അകപ്പെട്ടതില്‍ ലജ്ജ തോന്നുന്നുവെന്നാണ് അദ്ദേഹം പ്രതികരിച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :