ഭോപ്പാല്‍|
Last Modified ബുധന്‍, 25 മാര്‍ച്ച് 2015 (17:23 IST)
മധ്യപ്രദേശ് ഗവര്‍ണര്‍ രാം നരേഷ് യാദവിന്റെ മകന്‍ ശൈലേഷ് യാദവിനെ മരിച്ച നിലയില്‍ കണ്ടെത്തി.
മസ്തിഷ്കാഘാതമാണ് മരണ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദുരൂഹമായ സാഹചര്യത്തിലാണു ശൈലേഷിന്റെ മൃതദേഹം കണ്ടെത്തിയതെന്നാണു റിപ്പോര്‍ട്ടുകള്‍. വന്‍ വിവാദമായ പരീക്ഷ മക്കേടില്‍ ശൈലേഷ് ആരോപണവിധേയനായിരുന്നു.
സര്‍ക്കാര്‍ തസ്തികകളിലേക്കു നടത്തിയ തെരഞ്ഞെടുപ്പില്‍ വന്‍ നിയമനം നടത്തുന്നത് മധ്യ പ്രദേശ് പ്രൊഫഷണല്‍ എക്സാമിനേഷന്‍ ബോര്‍ഡാണ്. യോഗ്യത പരിക്ഷ എഴുതാതെ റാങ്ക് ലിസ്റ്റില്‍ പേര് വരുന്നതിനായി എക്സാമിനേഷന്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നാണ്
ഗവര്‍ണറും മകനും ഉള്‍പ്പടെ
129 പേര്‍ക്കെതിരെയുള്ള കേസ്. മുഖ്യമന്ത്രി ശിവ രാജ് സിങ് ചൗഹാനെതിരേയും ആരോപണമുയര്‍ന്നിട്ടുണ്ട്.