യെമനില്‍ കുടുങ്ങിക്കിടക്കുന്നത് മൂവായിരത്തോളം മലയാളികള്‍

തിരുവനന്തപുരം| VISHNU N L| Last Modified വ്യാഴം, 26 മാര്‍ച്ച് 2015 (18:00 IST)
ആഭ്യന്തര കലാപം രൂക്ഷമായ യെമനില്‍ കുടുങ്ങിക്കിടക്കുന്നത് മൂവായിരത്തോളം മലയാളികളെന്ന് റിപ്പോര്‍ട്ട്. ആഭ്യന്തര കലാപം രൂക്ഷമായതിനേ തുടര്‍ന്ന് രാജ്യത്തെ വിമാനത്താവളങ്ങള്‍ ഭൂരിഭാഗവും അടച്ചിരിക്കുന്നതിനാല്‍ ഇവരെ തിരികെ എത്തിക്കുന്ന കാര്യം ദുഷ്കരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസിയുടെ ഇടപെടല്‍ ഉണ്ടാകണമെന്നാണ് മലയാളികള്‍ ആവശ്യപ്പെടുന്നത്. യെമനിലെ വിവിധ ആശുപത്രികളിലും ഓഫീസുകളിലും ജോലി ചെയ്യുന്നവരാണ് മലയാളികളില്‍ പലരും.സംഭവത്തില്‍ വിദേശകാര്യമന്ത്രാലയം അടിയന്തിരമായി ഇടപെട്ടിട്ടുണ്ടെന്നാണ് മന്ത്രി കെ സി ജോസഫ് അറിയിച്ചിരിക്കുന്നത്.

പതിനായിരത്തോളം ഇന്ത്യാക്കാരാണ് ആകെ യെമനിലുള്ളത്. അതീവ ഗുരുതരമായ അവസ്ഥയാണ് യെമനില്‍ ഇപ്പോള്‍. അയല്‍ രാജ്യമായ സൌദി അറേബ്യയും സഖ്യ രാജ്യങ്ങളുടെ സഹായത്തൊടെ വ്യോമാക്രമണവും തുടങ്ങിയിട്ടുണ്ട്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :