സനാ|
jibin|
Last Modified ചൊവ്വ, 24 മാര്‍ച്ച് 2015 (13:14 IST)
സുന്നി, ഷിയ വിഭാഗങ്ങളുടെ തീവ്രവാദഗ്രൂപ്പുകള്‍ തമ്മിലുളള പോരാട്ടം രൂക്ഷമായതോടെ യെമന്‍ ആഭ്യന്തര യുദ്ധത്തിലേക്കു നീങ്ങുന്നതായി യുഎന്‍ മുന്നറിയിപ്പ്. ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഷിയ തീവ്രവാദ സംഘടനായ ഹുത്തിസ് രാജ്യത്തെ വിമാനത്താവളങ്ങളടക്കം പ്രധാന കേന്ദ്രങ്ങളുടെ നിയന്ത്രണം പിടിച്ചെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ യെമനിലെ സ്ഥിതിഗതികളില്‍ ഐക്യരാഷ്ട്രസംഘടനയും യുഎസും ആശങ്ക രേഖപ്പെടുത്തി.
ഏതു നിമിഷവും പ്രസിഡന്‍റ് അബ്ദുര്‍ റബ്ബ് മന്‍സൂര്‍ ഹാദിയുടെ താവളവും ആക്രമിക്കപ്പെടുമെന്ന സ്ഥിതിയിലാണ്. എന്നാല്‍ പോര്‍വിമാനങ്ങള്‍ ഉപയോഗിച്ചു കൊണ്ട് ആക്രമണങ്ങളെ നേരിടുമെന്ന്
യെമന്‍ അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഹൂതി സൈനികര്‍തന്നെയാണ് കര, വ്യോമ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് തഇസ് കീഴടക്കിയിരുന്നത്. ഇപ്പോഴത്തെ സ്ഥിതി മുതലെടുക്കാന്‍ ഐഎസ് ഐഎസ് ലക്ഷ്യമിടുന്ന സാഹചര്യത്തില്‍ രാജ്യാന്തര സമൂഹത്തിന്റെ അടിയന്തര ഇടപെടല്‍ വേണമെന്നാണ് ആവശ്യം.
സ്ഥിതിഗതികള്‍ താറുമാറായതോടെ അമേരിക്കന്‍ സൈനിക ഉപദേശകര്‍ ഇവിടങ്ങളില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. സുന്നി ഗ്രൂപ്പായ ഹാദിയുടെ നേതൃത്വത്തിലുളള ഭരണകൂടത്തിന് സഹായം തുടരുമെന്ന് യുഎസ് വ്യക്തമാക്കി. മേഖലയില്‍ സമാധാനശ്രമങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ സന്നദ്ധമാണെന്നും വൈറ്റ് ഹൌസ് വ്യക്തമാക്കി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.