റിയാദ്|
jibin|
Last Modified ചൊവ്വ, 24 ഫെബ്രുവരി 2015 (11:45 IST)
സൌദി അറേബ്യയിലെ റിയാദ് നഗരത്തിലെ ഹുറൈമില പട്ടണത്തില്‍ ഇന്നലെ രാത്രി ഉണ്ടായ വാഹനാപകടത്തില്‍ നാലു മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. ഷഖ്റയില്‍ നിന്ന് വന്ന മലയാളികള്‍ സഞ്ചരിച്ച കാര്‍ സൌദി സ്വദേശിയുടെ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടസ്ഥലത്തുവെച്ചു തന്നെ എല്ലാവരും മരിച്ചുവെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. ഷഖ്റയില്‍ താമസിക്കുന്ന കൊല്ലം സ്വദേശി ഹനീഫ്, ഭാര്യ നൂര്‍ജഹാന്‍, സുഹൃത്ത് ഗുരുവായൂര്‍ സ്വദേശി സലീം, സലീമിന്റെ സുഹൃത്ത് ഷെരീഫ്, ഉത്തര്‍പ്രദേശ് സ്വദേശിയായ ഡ്രൈവറുമാണ് മരിച്ചത്.
നാട്ടില്‍ നിന്ന് വന്ന സലീമിനെ വിമാനത്താവളത്തില്‍ നിന്നു സ്വീകരിച്ച ശേഷം
ഷഖ്റയില്‍ നിന്ന് വന്ന മലയാളി സംഘം സഞ്ചരിച്ചിരുന്ന കാര്‍ രാത്രി ഏഴരയോടെ ഹുറൈമിലയില്‍ നിന്ന് താദിഖിലേക്ക് പോകുന്ന വഴിയില്‍ വെച്ച് എതിരെവന്ന സൌദി സ്വദേശിയുടെ വാഹനവുമായി കൂട്ടി ഇടിക്കുകയായിരുന്നു.
ഉടന്‍ തന്നെ പൊലീസും അധികൃതരും എത്തി അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും എല്ലാവരും മരിച്ചിരുന്നു. മൃതദേഹങ്ങള്‍ ഹുറൈമില ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.