സന്‍ആ|
jibin|
Last Modified ബുധന്‍, 21 മെയ് 2014 (12:07 IST)
യെമനില്‍ ഏറ്റുമുട്ടല്‍ ശക്തമാവുന്നു. നഗരത്തില്‍ പരക്കെ നടന്ന ഏറ്റുമുട്ടലുകളില്‍ 11 യെമന്‍ സൈനികരും 14 ഹൂതി പ്രക്ഷോഭകരും കൊല്ലപ്പെട്ടു. ആക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. യെമനിലെ വടക്കന്‍ മേഖലകളിലാണ് ആക്രമണം അരങ്ങേറിയത്.
മേഖലയിലെ സൈനികത്താവളത്തിനു നേരെ ശിയാ ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു സൈനികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് സംഘട്ടനങ്ങള്‍ക്ക് കാരണമായതെന്ന് സൈനിക വക്താവ് പറഞ്ഞു. പ്രദേശത്ത് സംഘര്‍ഷം നിലനില്‍ക്കുകയാണ്.
അംറാന്‍ മേഖലയില്‍ ആയുധങ്ങളേന്തിയ ഹൂതികള്‍ സൈന്യത്തിനെതിരെ പരേഡ് നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.