ജിദ്ദ|
VISHNU N L|
Last Modified വ്യാഴം, 2 ഏപ്രില്‍ 2015 (09:14 IST)
യമനിലെ ഹൂതി - അലിസാലിഹ് വിമതര്‍ തുടങ്ങിവച്ച ആഭ്യന്തര കലഹത്തില്‍ സൌദി അറേബ്യയുടെ ഇടപെടല്‍ ഉണ്ടായതിനുന്‍ പിന്നാലെ സംഘര്‍ഷം കനത്തതായി വാര്‍ത്തകള്‍. പിഞ്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ള നിരവധിന്‍ സാധാരണക്കാര്‍ ആഭ്യന്തര സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടന്നാണ് വാരത്തകള്‍. രാജ്യത്തിന്‍െറ പല ഭാഗത്തുനിന്നും ജനങ്ങള്‍ പലായനം തുടങ്ങി. അതിനിടെ യമന്‍െറ സാമ്പത്തികനില തകര്‍ച്ചയുടെ വക്കിലാണെന്നും സംഘര്‍ഷം അടിയന്തരമായി അവസാനിപ്പിക്കാന്‍ എല്ലാവരും തയാറാകണമെന്നും അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ ഓക്സ്ഫാം മുന്നറിയിപ്പ് നല്‍കിയിട്ടൂണ്ട്.
രാജ്യത്ത് പട്ടിണീയും പകര്‍ച്ചവ്യാധിയും പൊട്ടിപ്പുറപ്പെടാന്‍ തുടങ്ങുകയാണെന്നാണ് അന്താരഷ്ട്ര നിരീക്ഷകര്‍ നല്‍കുന്ന സൂചനകള്‍. സൗദി സേനയുടെ ആക്രമണത്തിന്‍െറ ചുവടുപിടിച്ച് പ്രസിഡന്‍റ് ഹാദി മന്‍സൂറിന്‍െറ സേനയും ഗോത്രപ്പടകളും ഹൂതികളെയും വിമതകലാപകാരികളെയും തുരത്താന്‍ രംഗത്തെത്തിയത് കലാപം രൂക്ഷമാകാന്‍ ഇടയാക്കിയിട്ടുണ്ട്. അതേസമയം യമനിലെ ഓപറേഷന്‍ യു.എന്‍, അറബ് ലീഗ് എന്നീ അന്താരാഷ്ട്ര വേദികളുടെ ചട്ടങ്ങള്‍ക്കനുസൃതമായി ലക്ഷ്യം കാണും വരെ തുടരുമെന്നും എന്നാല്‍ അതിന് കാലദൈര്‍ഘ്യമുണ്ടാവില്ളെന്നും സൌദി അറിയിച്ചു.
സഖ്യസേനയുടെ ബോംബിങ്ങും അതിനെ പ്രതിരോധിക്കാന്‍ ഹൂതികളും അനുകൂലികളും വിക്ഷേപിക്കുന്ന ലോങ് റേഞ്ച് റോക്കറ്റുകളും മിസൈലുകളും കൊണ്ട് യമന്റെ തലസ്ഥാനമായ സനായും ഏദനും നിറഞ്ഞിരിക്കുകയാണ്. ഏദന്‍ വീഴ്ത്താന്‍ വന്ന ഹൂതികള്‍ പിന്മാറ്റം തുടങ്ങിയതായി ‘അല്‍അറേബ്യ’ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഹുദൈദ തുറമുഖനഗരത്തില്‍ സഖ്യസേനയുടെ ഫൈറ്റര്‍ വിമാനങ്ങള്‍ വന്‍തോതില്‍ ബോംബ് വര്‍ഷിച്ചു. ഹൂതികളുടെ വ്യോമപ്രതിരോധകേന്ദ്രങ്ങള്‍, സൈനിക വിമാനത്താവളം, 65 ാം എയര്‍ ബ്രിഗേഡിന്‍െറ താവളം, കിലോ ഏഴിലെ തീരദേശ സേനകേന്ദ്രം എന്നിവയെല്ലാം ബോംബിങ്ങില്‍ തകര്‍ന്നു.
ഹൊദൈദയിലെ റെഡ് സീപോര്‍ട്ടിലെ ക്ഷീരോല്‍പ്പന്ന ഫാക്‌ടറിയിലാണ് ആക്രമണം ഉണ്ടായത്. യെമനില്‍ സൗദിയുടെ നേതൃത്വത്തിലുള്ള ആക്രമണം തുടങ്ങിയശേഷം സാധാരണക്കാരായ പൗരന്‍മാര്‍ ഇത്രയേറെ കൊല്ലപ്പെടുന്നത് ഇതാദ്യമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. ആക്രമണത്തില്‍ എണ്ണ സൂക്ഷിപ്പുശാലയും കത്തിനശിച്ചു. ഏഡനില്‍ ബോംബ് വര്‍ഷിക്കുന്നതിന്റേയും വെടിവയ്‌പിന്റേയും ശബ്‌ദം രാത്രിയുടനീളം കേള്‍ക്കാമായിരുന്നെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഹജ്‌ജയിലിലെ മൈദി തുറമുഖത്തെ തീരപ്രതിരോധ സ്‌റ്റേഷനിലുണ്ടായ ആക്രമണത്തില്‍ ആറ് സൈനികര്‍ കൊല്ലപ്പെട്ടു. സനയിലുള്ള ആര്‍മി ക്യാമ്പിനുനേരേയും ആക്രമണമുണ്ടായി.
അതിനിടയില്‍ യെമനില്‍ മരിച്ചതില്‍ കൂടുതലും കുട്ടികളാണെന്ന് വിവരമുണ്ട്. 62 കുട്ടികള്‍ കൊല്ലപ്പെട്ടെന്നും 32 കുട്ടികള്‍ക്ക് മാരകമായി പരിക്കേറ്റെന്നും ഐക്യരാഷ്‌ട്ര സഭ പറയുന്നു. അനേകം പേര്‍ പലായനം ചെയ്യുകയാണ്. ശക്‌തമായ വ്യോമാക്രമണമാണ് ഹൂദികള്‍ക്കെതിരേ നടക്കുന്നത്. ആക്രമണത്തിനായി കൂടുതല്‍ യുദ്ധവിമാനങ്ങള്‍ ഇറക്കാനുള്ള നീക്കത്തിലാണ് സൗദി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.