കൊളംബിയ|
Harikrishnan|
Last Modified വെള്ളി, 2 മെയ് 2014 (16:45 IST)
കൊളംബിയയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഒരു ഖനിയിലുണ്ടായ അപകടത്തില്‍ മൂന്നു തൊഴിലാളികള്‍ മരിച്ചു. സ്ത്രീകളടക്കം 13 പേരെ കാണാതായി. പടിഞ്ഞാറന്‍ കൊളംബിയായിലെ കൗകയിലാണ് അപകടമുണ്ടായത്.
മണ്ണും കല്ലുകളും കൊണ്ട് ഖനി മൂടിയതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്ന് റെഡ്‌ക്രോസ് വക്താവ് അലക്‌സാണ്ടര്‍ സാന്‍ഷെ പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ നടക്കുന്ന രണ്ടാഴ്ചത്തെ അപകടമാണിത്. 14,000 ഓളം ഖനികളാണ് കൊളംബിയയിലുള്ളത്. ഇവയില്‍ പകുതിയിലേറെയും അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നത്.