സ്ത്രീകൾ ഇനി വണ്ടിയോടിക്കണ്ട! പുതിയ നിർദേശവുമായി താലിബാൻ

അഭിറാം മനോഹർ| Last Modified വ്യാഴം, 5 മെയ് 2022 (20:06 IST)
അഫ്‌ഗാനിൽ സ്ത്രീകൾക്ക് ഡ്രൈവിങ് ലൈസൻസ് ന‌ൽകുന്നത് നിർത്തലാക്കി താലിബാൻ. കഴിഞ്ഞ വർഷം മുൻപ് വരെ അഫ്‌ഗാൻ തലസ്ഥാനമായ കാബൂളിൽ ഡ്രൈവ് ചെയ്യുന്നത് ഒരു സ്ഥിരം കാഴ്‌ച്ചയായിരുന്നു. എന്നാൽ അഫ്‌ഗാനിലെ ഏറ്റവും പുരോഗമന നഗരമായ ഹെറാത്തിൽ പോലും സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുന്നത് നിർത്താൻ ഡ്രൈവിംഗ് പരിശീലകരോട് താലിബാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

അമ്മമാർക്ക് ലഭിച്ചത് പോലുള്ള അവസരങ്ങൾ പുതിയ തലമുറയ്ക്ക് ലഭിക്കാതിരിക്കാൻ താലിബാൻ ശ്രമിക്കുന്നുവെന്നാണ് പുതിയ തലമുറയിലെ സ്ത്രീകൾ ഇതിനോട് പ്രതികരിക്കുന്നത്. അടുത്തിടെ ഇറങ്ങിയ മറ്റൊരു ഉത്തരവിൽ താലിബാൻ ഭരണകൂടം ആറാം ക്ലാസിന് മുകളിലുള്ള ക്ലാസ്സുകളിൽ പെൺകുട്ടികളെ വിലക്കിയിരുന്നു.

കഴിഞ്ഞ വർഷം താലിബാൻ ഭരണമേറ്റെടുത്തപ്പോൾ 996-2001 കാലഘട്ടത്തിൽ അവർ കാട്ടിക്കൂട്ടിയ അതിക്രമങ്ങൾ ഇത്തവണ ആവർത്തിക്കില്ലെന്നാണ് ലോകത്തിനോട് പറഞ്ഞത്. തുടക്കത്തിൽ മൃതുസമീപനമാണ് പുലർത്തിയിരുന്നെങ്കിലും താലിബാന് കീഴിൽ സ്ത്രീകളുടെ ജീവിതം കൂടുത‌ൽ ദുസ്സഹമാവുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :