Rijisha M.|
Last Modified വെള്ളി, 30 നവംബര്‍ 2018 (15:32 IST)
രാവിലെ എഴുന്നേറ്റയുടൻ വീടുകളിലെ പട്ടി, പൂച്ച തുടങ്ങിയ വളർത്തുമൃഗങ്ങളെ കാണണമെങ്കിൽ കട്ടിലിന്റേയോ കസേരകളുടേയോ സോഫയുടേയോ താഴെ നോക്കേണ്ടിവരും. ചില സമയങ്ങളിൽ നമുക്ക് അവയെ കണ്ടുപിടിക്കാൻ പോലും കഴിയില്ല.
എന്നാൽ, എന്തുകൊണ്ടാണ് ഇവ ഇങ്ങനെ ഒളിച്ചിരിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? സാധാരണയായി ഇതൊരു നിരുപദ്രവമായ രീതിയാണ്. അവയ്‌ക്ക് സ്വസ്ഥമായി വിശ്രമിക്കാനും ഉറങ്ങാനും പറ്റിയ ഒരു സ്ഥലമാണ് അവ അന്വേഷിക്കുന്നത്. അതിന് എന്തുകൊണ്ടും പറ്റിയ ഇടം ഇത്തരത്തിലുള്ളതാണ്.
അവയ്‌ക്ക് മാത്രം കിടക്കാൻ കഴിയുന്ന സ്ഥലങ്ങളാണ് അവ എന്നും വിശ്രമിക്കാൻ തിരഞ്ഞെടുക്കുക.
വളർത്തുമൃഗങ്ങൾ ഇങ്ങനെയുള്ള സ്ഥലം ഇഷ്‌ടപ്പെടുമ്പോൾ നിങ്ങൾ ചെയ്യേണ്ടത് അവയ്‌ക്കായി ഇങ്ങനെയുള്ളാ സ്ഥലങ്ങളിൽ ചെറിയൊരു സ്ഥലം ഒരുക്കിക്കൊടുക്കുക എന്നതാണ്.
ഇങ്ങനെ ഒളിക്കുന്നതിന് ഇത് മാത്രമാണ് കാരണം എന്ന് കരുതരുത് കെട്ടോ. അസുഖങ്ങൾ എന്തെങ്കിലും വരാൻ പോകുന്നതിന് മുമ്പായി ക്ഷീണം അനുഭവപ്പെടുകയും ഇങ്ങനെ കിടക്കുകയും ചെയ്യും.