Rijisha M.|
Last Modified ബുധന്‍, 28 നവംബര്‍ 2018 (11:46 IST)
മമ്മൂട്ടിയുടെ അതേ അസുഖമാണ് നവ്യയ്‌ക്കുമെന്ന് ആരാധകർ. അതെന്ത് അസുഖം എന്നായിരിക്കും എല്ലാവരും ചിന്തിക്കുന്നത് അല്ലേ? 67മത്തെ വയസ്സിലും ചുള്ളനായി നിൽക്കുകയാണ് നമ്മുടെ മെഗാസ്‌റ്റാർ. അതുപോലെ തന്നെ നായികമാരിൽ വിവാഹം കഴിഞ്ഞ് ഒരു കുട്ടിയുടെ അമ്മ ആയിട്ടും നവ്യയുടെ സൗന്ദര്യത്തിന് ഒരു മാറ്റവുമില്ല.
കഴിഞ്ഞ ദിവസം നവ്യ ഇൻസ്‌റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടൊയ്‌ക്ക് ചുവടെയാണ് നവ്യയുടെ സൗന്ദര്യത്തെക്കുറിച്ച് ആരാധകർ പറയുന്നത്. പണ്ട് സിനിമയിൽ ഉണ്ടായിരുന്ന അതേ പോലെ തന്നെ, അല്ലെങ്കിൽ കുറച്ചുകൂടെ സൗന്ദര്യം കൂടിയിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്.
മലയാളത്തിന് പുറമേ തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലും നവ്യ തിളങ്ങിയിട്ടുണ്ട്. നല്ല കഥകൾ തിരഞ്ഞെടുത്ത് വീണ്ടും മലയാളത്തിലേക്ക് തിരിച്ചുവരാനും ആരാധകർ പറയുന്നുണ്ട്. 2014 ല്‍ റിലീസിനെത്തിയ ദൃശ്യ കന്നഡ ചിത്രത്തിലായിരുന്നു നവ്യ അവസാനമായി അഭിനയിച്ചിരുന്നത്.