വരാനിരിക്കുന്നത് ഒമിക്രോണ്‍ 'സുനാമി', ആരോഗ്യ സംവിധാനത്തെ തകിടംമറിക്കും; ആശങ്കപ്പെടുത്തുന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

രേണുക വേണു| Last Modified വ്യാഴം, 30 ഡിസം‌ബര്‍ 2021 (09:33 IST)

ഒമിക്രോണ്‍ അതീവ ഗുരുതരമാകാന്‍ സാധ്യതയെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. ഒമിക്രോണ്‍ ഇപ്പോള്‍ ആശങ്കപ്പെടുത്തുന്ന സ്ഥിതിയില്‍ തുടരുകയാണെന്നും ലോകത്തെ ആരോഗ്യ സംവിധാനങ്ങളെ മുഴുവന്‍ തകിടംമറിക്കാന്‍ ഈ മഹാമാരിക്ക് സാധിക്കുമെന്നും ലോകാരോഗ്യസംഘടന പറഞ്ഞു. ' ഡെല്‍റ്റ വകഭേദത്തേക്കാള്‍ വ്യാപനശേഷിയാണ് ഒമിക്രോണിനുള്ളതെന്ന് സ്ഥിരമായുള്ള കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നു. വാക്‌സിന്‍ സ്വീകരിക്കാത്ത ആളുകളില്‍ ഒമിക്രോണ്‍ കൂടുതല്‍ പ്രശ്‌നമുണ്ടാക്കാം. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം പെരുകിയാല്‍ അത് ലോകത്തെ ആരോഗ്യസംവിധാനങ്ങളെ തന്നെ തകിടംമറിക്കാന്‍ കെല്‍പ്പുള്ളതാണ്,' ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കി.

ഒമിക്രോണില്‍ നിന്ന് രക്ഷ നേടാന്‍ വാക്‌സിനുകള്‍ സഹായിക്കുമെന്ന് ലോകാരോഗ്യസംഘടനയുടെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. കൂടുതല്‍ വ്യാപനശേഷിയുള്ള ഒമിക്രോണും നിലവില്‍ അിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന ഡെല്‍റ്റയും ചേര്‍ന്ന് കോവിഡ് കേസുകളുടെ സുനാമിക്ക് വഴിവെച്ചേക്കാമെന്നാണ് ലോകാരോഗ്യ സംഘടന വിലയിരുത്തുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :