'ആദ്യമായി പാടാന്‍ അവസരം ചോദിച്ച് പോയ സംഗീതസംവിധായകന്‍'; ഓര്‍മ്മകള്‍ പങ്കു വെച്ച് രഞ്ജിന്‍ രാജ്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 30 ഡിസം‌ബര്‍ 2021 (08:56 IST)

അന്തരിച്ച സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരിയുടെ ഓര്‍മ്മകളിലാണ് മലയാള സിനിമയിലെ യുവ സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജ്. ആദ്യമായി പാടാന്‍ അവസരം ചോദിച്ച് പോയത് അദ്ദേഹത്തിനോട് ആണെന്ന് രഞ്ജിന്‍ പറയുന്നു.

'ഞാന്‍ ആദ്യമായി പാടാന്‍ അവസരം ചോദിച്ച് പോയ സംഗീതസംവിധായകന്‍, വിശ്വനാഥന്‍ സര്‍, അന്ന് മാമവ സധാ ജനനി അദ്ദേഹത്തിനു മുന്നില്‍ പാടാനായി. ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം'-രഞ്ജിന്‍ കുറിച്ചു.


അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരി.കോഴിക്കോടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.58 വയസായിരുന്നു.

തിളക്കം, കണ്ണകി തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് സംഗീതം ഒരുക്കിയത് കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരിയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :