ഇന്ത്യക്കുവേണ്ടി സാധ്യമായതെല്ലാം ചെയ്യും: ലോകാരോഗ്യ സംഘടന

ശ്രീനു എസ്| Last Updated: ചൊവ്വ, 27 ഏപ്രില്‍ 2021 (09:27 IST)
കൊവിഡ് പിടിമുറുക്കുമ്പോള്‍ ഇന്ത്യക്കുവേണ്ടി സാധ്യമായതെല്ലാം ചെയ്യുമെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യയുടെ അവസ്ഥ ഹൃദയ ഭേദകവും അതിലും അപ്പുറവുമാണെന്ന് സംഘടനാ മേധാവി ടെഡ്രോസ് അദനോം പറഞ്ഞു. ആയിരത്തിലേറെ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും ലബോറട്ടറി സാധനങ്ങളും മൊബൈല്‍ ഫീല്‍ഡ് ആശുപത്രികളും ഇന്ത്യക്ക് നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.

അതേസമയം ഇന്ത്യക്കായി വിവിധ രാജ്യങ്ങള്‍ സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കയില്‍ നിന്നും ബ്രിട്ടനില്‍ നിന്നും വെന്റിലേറ്ററുകളും ഓക്‌സിജന്‍ വാക്‌സിന്‍ ഉപകരണങ്ങളും രാജ്യത്തെത്തിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :