1988ൽ റുഷ്ദിയെ വധിക്കുന്നവർക്ക് ഇറാൻ പ്രഖ്യാപിച്ചത് 3 മില്യൺ ഡോളർ, 30 വർഷങ്ങൾക്ക് ശേഷം റുഷ്ദിയ്ക്ക് കുത്തേൽക്കുമ്പോൾ പ്രതിയ്ക്ക് പ്രായം 24!

കുട്ടികൾ എന്നത് പാത്രങ്ങളാണ്. മുതിർന്നവരാണ് അതിലേക്ക് വിഷം പകരുന്നത്. അവർക്ക് ആ വിഷം പകർന്ന് കിട്ടുന്നത് അവർക്ക് മുൻപത്തെ തലമുറയിൽ നിന്നും.

അഭിറാം മനോഹർ| Last Updated: ശനി, 13 ഓഗസ്റ്റ് 2022 (11:07 IST)
എഴുത്തുകാരൻ സൽമാൻ റുഷ്ദിയ്ക്ക് നേരെയുണ്ടായ വധശ്രമത്തെ ആവിഷ്കാര സ്വാതന്ത്ര്യദിൻ്റെ മുഖത്തേച്ച മുറിവായാണ് സാഹിത്യലോകം കാണുന്നത്. മതത്തെ, മതാന്ധതയെ വിമർശിക്കുന്ന കൃതികൾ ചിത്രങ്ങൾ എന്തിന് പരാമാർശങ്ങൾ പോലും പലർക്കും സ്വന്തം ജീവന് ഭീഷണിയാകുന്ന കാഴ്ചയാണ് ലോകമെങ്ങും കാണുന്നത്.

മതവികാരത്തെ വൃണപ്പെടുത്തി എന്നത് ഇന്ന് ഒരു സ്ഥിരം പരാതിയായി സിനിമകൾക്കും നോവലുകൾക്കും സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾക്കും നേരെ ഉയരുമ്പോൾ ഏറെ ആശങ്കപ്പെടുത്തുന്നതാണ് 30 വർഷങ്ങൾക്കിപ്പുറവും മതാന്ധത സൽമാൻ റുഷ്ദിയെ വേട്ടയാടുന്ന കാഴ്ച. 1947 ജൂൺ 19ന് ഇന്ത്യയിലായിരുന്നു സൽമാൻ റുഷ്ദിയുടെ ജനനം. 1981ൽ തൻ്റെ രണ്ടാമത്തെ നോവലായ മിഡ്നൈറ്റ്സ് ചിൽഡ്രനിലൂടെ റുഷ്ദി പ്രശസ്തിയിലേക്ക് ഉയർന്നു. ബുക്കർ സമ്മാനമടക്കം നിരവധി പുരസ്കാരങ്ങൾ ഈ പുസ്തകം സ്വന്തമാക്കി.

ഇന്ത്യാ പാക് ചരിത്രത്തിലെ നിർണായകഘട്ടങ്ങളിലൂടെ അതിജീവിക്കുന്ന ഒരാളുടെ ജീവിതമായിരുന്നു മിഡ്നൈറ്റ്സ് ചിൽഡ്രൻ എന്ന നോവലിൻ്റെ ഇതിവൃത്തം. 1988ലാണ് സൽമാൻ റുഷ്ദിയുടെ നാലാമത്തെ പുസ്തകമായ ദ സാത്താനിക് വേഴ്സസ് എന്ന വിവാദ പുസ്തകം പുറത്തിറങ്ങുന്നത്. ദൈവനിന്ദ ആരോപിച്ച് ഈ പുസ്തകം 1988ൽ നിരോധിച്ചു. ഇത് കൂടാതെ റുഷ്ദിയെ വധിക്കുന്നവർക്ക് മൂന്ന് മില്യൺ ഡോളർ ഇമാൻ പ്രഖ്യാപിച്ചുകൊണ്ട് ഇറാൻ്റെ ആത്മീയ നേതാവായ ആയത്തുള്ള ഖൊമൈനി ഫത്വയും പുറത്തിറക്കി.

പിന്നീട് സ്വയം രക്ഷയ്ക്കായി സൽമാൻ റുഷ്ദി പല രാജ്യങ്ങളിലേക്കും പലായനം ചെയ്യാൻ നിർബന്ധിതനാകുകയായിരുന്നു. സതാനിക് വേഴ്സസിൻ്റെ പകർപ്പുകൾ വ്യാപകമായി പലയിടങ്ങളിലും നശിപ്പിക്കപ്പെട്ടു. ഇറാനും
ബ്രിട്ടണും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെടാന്‍ പോലും റുഷ്ദിയുടെ പുസ്തകം കാരണമായി. 2004ൽ ഇറാൻ പിൻവലിച്ചതോടെയാണ് റുഷ്ദി പൊതുവേദികളിൽ സജീവമായത്.

ഏറ്റവും പ്രധാനപ്പെട്ടകാര്യം എന്തെന്നാൽ 1989ൽ റുഷ്ദിയെ വധിക്കുന്നവർക്ക് ഇറാൻ പ്രതിഫലം പ്രഖ്യാപിക്കുമ്പോൾ സൽമാൻ റുഷ്ദിയെ ആക്രമിച്ച ആക്രമിയായ ഹാദി മതർ എന്ന 24കാരനായ ആക്രമി ജനിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല എന്നതാണ്. 1981ൽ തൻ്റെ രണ്ടാമത്തെ പുസ്തകമായ മിഡ്നൈറ്റ് ചിൽഡ്രൻ എന്ന പുസ്തകത്തിൽ റുഷ്ദി തന്നെ ഇതിൻ്റെ കാരണവും രേഖപ്പെടുത്തിയിരുന്നതായി കാണാം. കുട്ടികൾ എന്നത് പാത്രങ്ങളാണ്. മുതിർന്നവരാണ് അതിലേക്ക് വിഷം പകരുന്നത്. അവർക്ക് ആ വിഷം പകർന്ന് കിട്ടുന്നത് അവർക്ക് മുൻപത്തെ തലമുറയിൽ നിന്നും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :