ലോകത്ത് ഇതുവരെ കൊവിഡ് വീണ്ടും ബാധിച്ചത് 24 പേര്‍ക്ക്

ശ്രീനു എസ്| Last Updated: ബുധന്‍, 14 ഒക്‌ടോബര്‍ 2020 (12:59 IST)
ലോകത്ത് ഇതുവരെ കൊവിഡ് വീണ്ടും ബാധിച്ചത് 24 പേര്‍ക്ക്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ചാണിത്. ഒരിക്കല്‍ കൊവിഡ് വന്നാല്‍ അടുത്ത് രോഗം വരുന്നത് എത്രദിവസത്തിനു ശേഷമാണെന്ന് കൃത്യമായ ഒരു കണക്ക് ആരോഗ്യവിദഗ്ധര്‍ക്കിടയില്‍ ഇല്ല. സാധാരണയായി കൊവിഡ് ബാധിച്ച ഒരാളുടെ ശരീരത്തില്‍ രോഗത്തിനെതിരായ ആന്റിബോഡി രൂപപ്പെടും. എന്നാല്‍ അതിന്റെ ശക്തി എത്രദിവസം കാണുമെന്ന കാര്യത്തില്‍ പലര്‍ക്കും പല അഭിപ്രായമാണ്.

എന്തായാലും 90-100 ദിവസങ്ങള്‍ക്കിടയില്‍ കൊവിഡ് വീണ്ടും വരാനുള്ള സാധ്യതയുണ്ട്. ഇന്ത്യയില്‍ മൂന്നുപേര്‍ക്കാണ് കൊവിഡ് രണ്ടാമതും സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ രണ്ടുപേര്‍ മുംബെ സ്വദേശികളും ഒരാള്‍ അഹമ്മദാബാദ് സ്വദേശിയുമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :