ട്രംപിന്റെ ജയം അമേരിക്കയെ നശിപ്പിക്കും, സൂചനകള്‍ അത് വ്യക്തമാക്കുന്നു - ഇനി കലാപമോ ?

അമേരിക്കന്‍ ജനത കലാപത്തിലേക്കോ ?; എല്ലാത്തിനും കാരണം ട്രംപ്

Hillary Clinton , Trump wins , american election , hilari , US , Clinton supporters protest , ഡൊണാള്‍ഡ് ട്രംപ് , അമേരിക്കന്‍ തെരഞ്ഞെടുപ്പ് , യു എസ് , ന്യൂയോര്‍ക്ക് , ഫിലഡൽഫിയ, ബാൾട്ടിമോർ, മിനിസോട്ട, സാൻ ഫ്രാൻസിസ്കോ
വാഷിങ്ടൻ| jibin| Last Modified വെള്ളി, 11 നവം‌ബര്‍ 2016 (17:04 IST)
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത വിജയം നേടിയ ഡൊണാള്‍ഡ് ട്രംപിനെതിരെ അമേരിക്കയില്‍ പ്രതിഷേധം ശക്തമാകുന്നു. ട്രംപ് ഞങ്ങളുടെ പ്രസിഡന്റല്ല, അദ്ദേഹം അമേരിക്കയെ വിഭജിക്കും, ട്രംപ് പുറത്തുപോകൂ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു
രണ്ടാം ദിവസവും യുഎസിന്റെ പല നഗരങ്ങളിലും പ്രതിഷേധം നടന്നത്.

ട്രംപിനെതിരെ ആയിരക്കണക്കിനാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ നിലപാടുകൾ വർഗീയ വിദ്വേഷവും ലിംഗവിവേചനവും സൃഷ്ടിക്കുന്നതാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ന്യൂയോർക്കിലെ ട്രംപ് ടവറിലാണ് കൂടുതല്‍ പ്രതിഷേധക്കാര്‍ എത്തിയത്.

പോർട്‍ലാൻഡ്, ഫിലഡൽഫിയ, ബാൾട്ടിമോർ, മിനിസോട്ട, സാൻ ഫ്രാൻസിസ്കോ എന്നിവിടങ്ങളിലെല്ലാം പ്രതിഷേധക്കാർ തെരുവുകൾ കൈയേറി. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തില്‍ അമേരിക്കന്‍ പതാക പ്രതിഷേധക്കാര്‍ കത്തിച്ചതായും റിപ്പോര്‍ട്ടുണ്ട്.

പ്രതിഷേധം കലാപത്തിലേക്ക് നയിക്കാതിരിക്കാൻ പൊലീസ് മുൻകരുതലുകൾ എടുത്തിട്ടുണ്ട്. വരുംദിവസങ്ങളിലും പ്രതിഷേധം ശക്തമായേക്കുമെന്നാണ് സൂചന. അതേസമയം, ട്രംപ് അധികാരത്തില്‍ എത്തിയതിന് ശേഷവും ഇത്തരത്തില്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുമോ എന്ന ഭയവും പൊലീസിനുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :