ന്യൂയോര്‍ക്ക്|
jibin|
Last Updated:
ശനി, 12 നവംബര്‍ 2016 (17:13 IST)
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത വിജയം നേടിയ ഡൊണാള്‍ഡ് ട്രംപിനെതിരെ അമേരിക്കയില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ വ്യത്യസ്ഥമായ പ്രതിഷേധവുമായി മോഡല്‍ എമിലി രജത് ഹൌസ്‌ക്കി രംഗത്ത്. സ്വന്തം നഗ്ന ചിത്രം ഇന്‍സ്‌റ്റഗ്രാമില്‍ പ്രദര്‍ശിപ്പിച്ചായിരുന്നു എമിലി ട്രംപിനെതിരെ പ്രതിഷേധം നടത്തിയത്.
ട്രംപിന്റെ സ്‌ത്രീ വിദ്വോഷത്തിനെതിരെയുള്ള പ്രതിഷേധം എന്ന നിലയില്‍ ‘എന്റെ ശരീരം, എന്റെ ഇഷ്‌ടം’ എന്ന തലക്കെട്ടിലാണ് അമേരിക്കന്‍ മോഡല്‍ തന്റെ ചിത്രം പോസ്‌റ്റ് ചെയ്‌തത്. പുഷ്‌പങ്ങള്‍ കൊണ്ട് മാറിടം മറച്ച നിലയിലാണ് ചിത്രങ്ങള്‍.
നേരത്തെ ട്രം പ് ജയിച്ചതിലുള്ള തന്റെ പ്രതികരണം കറുത്ത നിറം ചെയ്‌ത് പ്രകടിപ്പിച്ച എമിലിയുടെ പോസ്‌റ്റിന് വലിയ പിന്തുണ ലഭിച്ചിരുന്നു. അതേസമയം, എമിലിയുടെ ചിത്രത്തിന് കൂടുതലായും നെഗറ്റീവ് കമന്റുകളാണ് ലഭിക്കുന്നത്.
ട്രംപിനെതിരെ അമേരിക്കയില്‍ പ്രതിഷേധം ശക്തമാകുകയാണ്. ആയിരക്കണക്കിനാളുകളാണ് ഇപ്പോള്‍
രംഗത്തെത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ നിലപാടുകൾ വർഗീയ വിദ്വേഷവും ലിംഗവിവേചനവും സൃഷ്ടിക്കുന്നതാണെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു.