Sumeesh|
Last Updated:
വ്യാഴം, 15 നവംബര്‍ 2018 (14:36 IST)
തൂക്കത്തിന്റെ അടിസ്ഥാന അളവുകോലായ കിലോഗ്രാമിനെ പൊളിച്ചെഴുതാനുള്ള തയ്യാറെടുപ്പിലാണ് ശാസ്ത്രലോകം. പാരീസിൽ നടക്കുന്ന ജനറൽ കോൺഫറൻസ് ഓഫ് വെയിറ്റ് ആൻഡ് മെഷറിൽ. വെള്ളിയാഴ്ച ഇക്കാര്യം പ്രഖ്യാപിക്കപ്പെട്ടേക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
1795 ലൂയീസ് പതിനൊന്നാമൻ ഏർപ്പെടുത്തിയ സംവിധാനത്തിനാണ് നൂറ്റണ്ടുകൾക്കിപ്പുറം മാറ്റം വരുന്നത്.
പാരീസിലെ ഇന്റർനാഷ്ണൽ ബ്യൂറോ ഓഫ് വയിറ്റ് ആന്റ് മെഷേർസിൽ സൂക്ഷിച്ചിരിക്കുന്ന 90 സതമാനം പ്ലാറ്റിനവും 10 ശതമാനം ഇറിഡിയവും അടങ്ങിയ ലോഹ സിലിങ്ങറുകളായിരുന്നു ഇതേവരേ കിലോഗ്രാമിന്റെ അടിസ്ഥാന അളവുകോൽ.
കലപ്പഴക്കം ഈ രീതിയുടെ കൃത്യതയിൽ തകരാറ് വരുത്തുന്ന സാഹചര്യത്തിലാണ്. കൃത്യതയാർന്ന പുതിയ രീതിയിലേക്ക് ഭാരത്തിന്റെ അടിസ്ഥാന അളവുകോലിന് രൂപം നൽകാൻ തീരുമാനിച്ചത്. പ്രകാശവേഗം അടിസ്ഥാനമാക്കിയുള്ള പ്ലാൻക്സ് കോൺസ്റ്റന്റ് ഉപയോഗിച്ചാവും ഇനി കിലോഗ്രാം കണക്കാക്കുക എന്നാണ് റിപ്പോർട്ടുകൾ.