അഭിറാം മനോഹർ|
Last Modified ചൊവ്വ, 17 ജനുവരി 2023 (14:18 IST)
ഇന്ത്യയുമായി ഉണ്ടായ മൂന്ന് യുദ്ധങ്ങൾ തങ്ങൾക്ക് നൽകിയത് ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമെന്ന്
പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ഞങ്ങൾ പാഠം പഠിച്ചു. യഥാർഥ പ്രശ്നങ്ങൾ പരിഹരിച്ച് സമാധാനപരമായി മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഇന്ത്യയും പാകിസ്ഥാനും അയൽരാജ്യങ്ങളാണ്. സമാധാനപരമായി പുരോഗതിയിലേക്ക് ഇരു രാജ്യങ്ങളും മുന്നേറണമോ അതോ തർക്കിച്ച് സമയവും സമ്പത്തും നഷ്ടപ്പെടുത്തണോ എന്നത് തീരുമാനിക്കണം. ഇരു രാജ്യങ്ങളും അണുവായുദ്ധങ്ങളുള്ള രാജ്യങ്ങളാണ്. ഒരു യുദ്ധം ഇനിയുണ്ടായാൽ എന്താണ് സംഭവിച്ചതെന്ന് പറയാൻ ആരാണ് ജീവനോടെയുണ്ടാകുകയെന്നും ഷഹബാസ് ഷെരീഫ് ചോദിച്ചു.