aparna shaji|
Last Updated:
തിങ്കള്‍, 1 ഓഗസ്റ്റ് 2016 (12:08 IST)
പാരച്യൂട്ടില്ലാതെ ശ്യൂന്യാകാശത്ത് നിന്നും ഭൂമിയിലേക്ക് ഒരു കുതിപ്പ്. ഇതിനെ സാഹസികത എന്നല്ല അതിസാഹസികത എന്നല്ലാതെ മറ്റെന്തു വിശേഷിപ്പിക്കാൻ. ആരായിരുന്നാലും ഇടക്കെപ്പോഴെങ്കിലും ബോധം മറഞ്ഞിട്ടുണ്ടാകും. എന്നാൽ യാതോരു പ്രശ്നവുമില്ലാതെ ലൂക് എയ്കിന്‍സ് എന്ന സ്കൈ ഡ്രൈവര്‍ പറന്നിറങ്ങിയത് ചരിത്രത്തിലേക്കാണ്.
പാരച്യൂട്ടിന്റെ സഹായമില്ലാതെ ഏറ്റവും ഉയരത്തുനിന്ന് ചാടുന്ന വ്യക്തിയെന്ന ചരിത്രമാണ് എയ്കിന്‍സ് കുറിച്ചത്. ഫോക്‌സ് ടെലിവിഷന്‍ ഇത് തത്സമയം സംപ്രേക്ഷണം ചെയ്യുകയും ചെയ്തു. വിമാനത്തില്‍നിന്ന് ചാടി രണ്ട് മിനിറ്റിനുള്ളില്‍ കാലിഫോര്‍ണിയയിലെ സിമി താഴ്വരക്ക് മുകളില്‍ 10,000 സ്ക്വയര്‍ഫീറ്റ് വിസ്തൃതിയില്‍ വിരിച്ച വലയിലേക്ക് എയ്കിന്‍സ് പതിച്ചു. ഇതുവരെ പതിനെണ്ണായിരത്തോളം തവണയാണ് ലൂക്ക് സ്‌കൈ ഡ്രൈവിങ് നടത്തിയിട്ടുള്ളത്.